Skip to main content

പെൻഡ്രൈവ് (USB) എങ്ങനെ BOOTABLE ആക്കി മാറ്റാം

നിങ്ങളിൽ പലർക്കും കമ്പ്യൂട്ടർ ഫോർമാറ്റ്‌ ചെയ്തതിനു ശേഷം നിങ്ങളുടെ കമ്പ്യൂട്ടറിൽ പുതിയ ഒ.എസ് ഇൻസ്റ്റാൾ ചെയ്യേണ്ടി വരുമ്പോൾ എപ്പോഴും Bootable DVD/CD എന്നിവകയാണ് നാം ഉപയോഗിക്കുന്നത്.എന്നാൽ ടെക്നോളജിയുടെ വളർച്ച ഇപ്പോൾ DVD/CD എന്നിവയെ അപ്രത്യക്ഷമാക്കുന്നു.
നമ്മുടെ USB എങ്ങനെ bootable ആക്കാം എന്നതിനെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.ഇവിടെ ഞാൻ പെൻഡ്രൈവ് Bootable ആക്കാൻ നിങ്ങൾക്ക് ഒരു  സോഫ്റ്റ്‌വെയർ ഞാൻ പരിചയപെടുത്താം

Universal USB Installer (UUI)

ഇത് വളരെ സിമ്പിൾ ആണ് മാത്രമല്ല ഈ സോഫ്റ്റ്‌വെയർ ഫ്രീ ആണ്.ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.(For Windows Users)

പിന്നീട് സോഫ്റ്റ്‌വെയർ തുറക്കുക.ഒരു ഇൻസ്റ്റാൾ പ്രക്രിയ ഇവിടെ ആവശ്യമില്ല.താഴെ കാണുന്നതു പോലെയൊരു  വിൻഡോ സോഫ്റ്റ്‌വെയർ തുറക്കുമ്പോൾ പ്രത്യക്ഷ്യമാവും.അതിൽ Agree ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

പിന്നേ വരുന്ന വിൻഡോയിൽ നിങ്ങൾ നിങ്ങളുടെ ഒ എസ് ഏതാണ് എന്ന് ചൂസ് ചെയ്യുക,നിങ്ങളുടെ OS ന്റെ ഫയൽ (.iso) ചൂസ് ചെയ്യുക പിന്നീട് bootable
ചെയ്യേണ്ട ഡ്രൈവ് ചൂസ് ചെയ്യുക.എന്നിട്ട് Create എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

create ബട്ടണ്‍ ക്ലിക്ക് ചെയ്തു കയിഞ്ഞാൽ താഴെ കാണുന്നത് പോലെ
ഒരു വിൻഡോ ലഭ്യമാവും

.ആ process complete ആയാൽ നിങ്ങളുടെ പെൻഡ്രൈവ് bootable ആയി മാറും.

Comments

Popular posts from this blog

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി അയക്കാം

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദം ടെക്സ്റ്റ് മെസേജായി (Voice to Text) അയയ്ക്കാം. ഇതിനൊപ്പം വോയ്‌സ് മെസേജും ഉപയോക്താവിന് കേള്‍ക്കാന്‍ സൗകര്യമുണ്ടാകും. തിരക്കിട്ട സമയങ്ങളില്‍ വോയ്‌സ് മേസേജ് കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ ഫീച്ചര്‍. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. സ്പീച്ച് റിക്കഗ്നിഷന്‍ കമ്പനിയായ Wit.ai യെ ഫെയ്‌സ്ബുക്ക് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഇവരുടെ സാങ്കേതികവിദ്യയുടെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ പുതിയ ഫീച്ചര്‍ വന്നിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ്. അധികം വൈകാതെ ഏവര്‍ക്കും ലഭിക്കും. ശബ്ദസന്ദേശം നല്‍കുന്നയാളുടെ ഉച്ഛാരണം, സംസാര രീതി, സംസാര വ്യക്തത തുട...

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

എത്ര ലക്ഷവും മുടക്കി ആഡംബര സാദനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടാകും. ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1998 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ മാറി. ഇപ്പോഴിതാ ടി.ഐ. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി വെര്‍ടു ഇന്ത്യയിലുമെത്തിയിരിക്കുന്നു. 6,49,990 രൂപയാണ് വെര്‍ടു ടി.ഐയ്ക്ക് ഇന്ത്യയിലെ വില. 2012 ല്‍ സാമ്പത്തികപ്രതിസന്ധി കാരണം വെര്‍ടുവിന്റെ 90 ശതമാനം ഓഹരികളും നോക്കിയ വിറ്റഴിച്ചു, പക്ഷെ കമ്പനി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. കോടീശ്വരന്‍മാര്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമാണ് വെര്‍ടുവിന്റെ പ്രധാനവിപണി. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡലിറക്കി ആഡംബരവിപണിയിലെ തങ്ങളുടെ സാന്നിധ്യം ...

നിങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച 50 വെബ്സൈറ്റുകള്‍

screenr.com – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ റെക്കോര്‍ഡ്‌ ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡ്‌ ചെയ്യാം. ctrlq.org/screenshots – വെബ്സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ഉള്ള ഒരു സേവനം. മൊബൈല്‍ വഴിയും ഡെസ്ക്ടോപ്പ് വഴിയും ഈ സേവനം ഉപയോഗിക്കാം. goo.gl – വലിയ വെബ്സൈറ്റ് യുആര്‍എല്‍ ചെറുതാക്കാന്‍ ഗൂഗിളില്‍ നിന്നുള്ള ഒരു സേവനം. unfurlr.come – ചെറുതാക്ക പെട്ട യുആര്‍എല്‍ റീഡയറക്റ്റ് ചെയ്യുന്ന യുആര്‍എല്‍ കണ്ടുപിടിക്കാന്‍ ഉള്ള വെബ്സൈറ്റ്. qClock – ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് വഴി കണ്ടെത്താനുള്ള ഒരു വെബ്സൈറ്റ്. copypastecharacter.com – നിങ്ങളുടെ കീബോര്‍ഡില്‍ ഇല്ലാത്ത പ്രത്യേക ചിഹ്നങ്ങള്‍ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്. postpost.com – ട്വീറ്റുകള്‍ സെര്‍ച്ച്‌ ചെയ്യാന്‍ ഉള്ള ഒരു സെര്‍ച്ച്‌ എഞ്ചിന്‍. lovelycharts.com – ഫ്ലോചാര്‍ട്ട്, നെറ്റ്‌വര്‍ക്ക് ഡയഗ്രം, സൈറ്...