Skip to main content

ലോകത്തെ മികച്ച 5 ഫ്രീലാന്‍സ് വെബ്സൈറ്റുകള്‍ – 2014

ഫ്രീലാന്‍സ് ജോലികള്‍ നിങ്ങള്‍ക്ക് ജോലിയില്‍ നിങ്ങളുടേതായ സ്വാതന്ത്ര്യം തരുന്നു. നിങ്ങള്‍ക്ക് വീട്ടിലിരിന്നോ, ഇവിടെയിരുന്നു വേണമെങ്കിലും ജോലി ചെയ്യാം, ആരുടെയും കീഴില്‍ ജോലിചെയ്യേണ്ട നിങ്ങളുടെ ബോസ് നിങ്ങള്‍ തന്നെയാണ്, എത്ര നേരം ജോലിചെയ്യണം, എപ്പോള്‍ ജോലി ചെയ്യണമെന്നെല്ലാം നിങ്ങള്‍ക്ക് തീരുമാനിക്കാം. ഫ്രീലാന്‍സ് ജോലികളുടെ സ്വീകാര്യത ഇന്ത്യയില്‍ കൂടിവരുകയാണ്.
ഐടി, വെബ്ബ്, മൊബൈല്‍, ഗ്രാഫിക്സ് ഡിസൈനിങ്ങ്, ആനിമേഷന്‍, ആര്‍ട്ടിക്കിള്‍ റൈറ്റിങ്ങ്, ഓഫീസ് ആഡ്മിനിസ്റ്റ്റേഷന്‍, കസ്റ്റമര്‍ സര്‍വീസ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് മാനേജ്മെന്റ്, പ്രൊജക്റ്റ്‌ മാനേജ്മെന്റ്, ഡാറ്റാ സയന്‍സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഫ്രീലാന്‍സ് ജോലികള്‍ തരുന്ന നിരവധി വെബ്സൈറ്റുകള്‍ നിലവിലുണ്ട്, അതില്‍ മികച്ചതെന്ന് ഞങ്ങള്‍ വിലയിരുത്തിയ 5 വെബ്സൈറ്റുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
1) www.odesk.com
ഏറ്റവും മികച്ച സേവനം നല്‍കുന്ന ഫ്രീലാന്‍സ് വെബ്സൈറ്റാണ് ഒഡെസ്ക്. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഒഡെസ്ക് ഫ്രീലാന്‍സറില്‍നിന്നും ഒരു ജോലിക്ക് 10% കമ്മീഷന്‍ ഈടാക്കുന്നുണ്ട്. ഇവരുടെ സപ്പോര്‍ട്ട് ടീം വളരെ മികച്ചതാണ്. ഫ്രീലാന്‍സറുടെ സമയം ട്രാക്ക് ചെയ്യാനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ഇവര്‍ നല്‍കുന്നുണ്ട്.
Odesk
2) www.elance.com
വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിലവില്‍ഉള്ളതും, വളരെ വിശ്വാസ്യതയേറിയതുമായ ഫ്രീലാന്‍സിങ്ങ് വെബ്സൈറ്റാണ് ഇലാന്‍സ്. 1999ല്‍ സേവനമാരംഭിച്ച ഇലാന്‍സില്‍ ഓരോമാസവും ഏകദേശം ഒരു ലക്ഷത്തില്‍ കൂടുതല്‍ ജോലികള്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ കമ്മീഷന്‍ ഈടാക്കുന്ന ഫ്രീലാന്‍സിങ്ങ് വെബ്സൈറ്റാണ് ഇലാന്‍സ്. 8.75% കമ്മീഷനാണ് ഇലാന്‍സ് ഒരു ജോലിക്ക് ഈടാക്കുന്നത്. നിങ്ങളുടെ ജോലിക്കുള്ള വേതനത്തിന് ഏറ്റവും കൂടുതല്‍ ഗ്യാരണ്ടി നല്‍കുന്നത് ഇലാന്‍സാണ്.
Elance
3) www.freelancer.com
2001ലാണ് ഈ വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഔട്ട്‌സോര്‍സിങ്ങ് അഥവാ ഫ്രീലാന്‍സിങ്ങ് രംഗത്ത് ഇന്ന് ലോകത്തെ ഏറ്റവും വലിയ വെബ്സൈറ്റാണിത്. ആസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സര്‍ വെബ്സൈറ്റില്‍ ഇന്ന് ഏകദേശം 247 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഫ്രീലാന്‍സിങ്ങ് ജോലി തേടുന്നുണ്ട്. ഈ വെബ്സൈറ്റിന്റെ യൂസര്‍ ഇന്റര്‍ഫേസ് വളരെ മോശമായിരിന്നു പക്ഷേ ഇപ്പോള്‍ അതെല്ലാം പരിഹരിച്ച് വളരെ മികച്ചതാക്കിയിട്ടുണ്ട്. ഇത് വഴി ലഭിക്കുന്ന ഒരു ജോലിക്ക് ശരാശരി 13 ശതമാനം കമ്മീഷന്‍ ഫ്രീലാന്‍സര്‍ ഈടാക്കുന്നുണ്ട്.
Freelancer
4) www.fiverr.com
ചെറിയ ഫ്രീലാന്‍സ് ജോലികള്‍ക്കുള്ള ലോകത്തിലെ വലിയ ഫ്രീലാന്‍സ് സേവനമാണ് ഫിവെര്‍. ഇതിലെ ഏറ്റവും കുറഞ്ഞ വേതനം 5 ഡോളര്‍ ആണ്. ഇതില്‍ വരുന്ന ജോലികള്‍ കണ്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ അന്തംവിട്ടുപോകും. ഈ സേവനം വഴി വളരെ വേഗത്തില്‍ നിങ്ങള്‍ക്ക് കാശ് നേടാം.
Fiverr
5) www.peopleperhour.com
ഈ വെബ്സൈറ്റിന് അധികം പ്രായമായിട്ടില്ല. 2008ലാണ് ഇവര്‍ സേവനമാരംഭിച്ചത്. പ്രോഗ്രാമര്‍, ഗ്രാഫിക് ഡിസൈനര്‍, ആര്‍ട്ടിക്കിള്‍ റൈറ്റര്‍, വെര്‍ച്വല്‍ അസിസ്റ്റന്റ്റ് തുടങ്ങിയ ജോലികള്‍ക്ക് നല്ല പ്രതിഫലം ഇവരുടെ സേവനം വഴി ലഭിക്കും.
Peopleperhour
മുകളില്‍പ്പറഞ്ഞ സേവനങ്ങളില്‍ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുക ഡോളറില്‍ ആയിരിക്കും. അതില്‍ ചില സേവനങ്ങള്‍ ഡോളറിലുള്ള പ്രതിഫലത്തിന് തുല്യമായ രൂപയിലുള്ള തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൌകര്യം നല്‍കുന്നുണ്ട്. പക്ഷേ കാശ് നിങ്ങളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ആകാന്‍ കുറച്ച് ദിവസമെടുക്കും. ഇതല്ലാതെ നിങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം നിങ്ങളുടെ പേപാല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം തുടര്‍ന്ന് അവിടെ നിന്ന് ഡോളറിന് തുല്യമായ രൂപയിലുള്ള തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യാം. നിങ്ങള്‍ക്ക് പേപാല്‍ അക്കൗണ്ട്‌ തുടങ്ങണമെങ്കില്‍ നിങ്ങളുടെ പേരില്‍ പാന്‍ കാര്‍ഡ്‌ വേണം.

Comments

Popular posts from this blog

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി അയക്കാം

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദം ടെക്സ്റ്റ് മെസേജായി (Voice to Text) അയയ്ക്കാം. ഇതിനൊപ്പം വോയ്‌സ് മെസേജും ഉപയോക്താവിന് കേള്‍ക്കാന്‍ സൗകര്യമുണ്ടാകും. തിരക്കിട്ട സമയങ്ങളില്‍ വോയ്‌സ് മേസേജ് കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ ഫീച്ചര്‍. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. സ്പീച്ച് റിക്കഗ്നിഷന്‍ കമ്പനിയായ Wit.ai യെ ഫെയ്‌സ്ബുക്ക് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഇവരുടെ സാങ്കേതികവിദ്യയുടെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ പുതിയ ഫീച്ചര്‍ വന്നിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ്. അധികം വൈകാതെ ഏവര്‍ക്കും ലഭിക്കും. ശബ്ദസന്ദേശം നല്‍കുന്നയാളുടെ ഉച്ഛാരണം, സംസാര രീതി, സംസാര വ്യക്തത തുട...

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

എത്ര ലക്ഷവും മുടക്കി ആഡംബര സാദനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടാകും. ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1998 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ മാറി. ഇപ്പോഴിതാ ടി.ഐ. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി വെര്‍ടു ഇന്ത്യയിലുമെത്തിയിരിക്കുന്നു. 6,49,990 രൂപയാണ് വെര്‍ടു ടി.ഐയ്ക്ക് ഇന്ത്യയിലെ വില. 2012 ല്‍ സാമ്പത്തികപ്രതിസന്ധി കാരണം വെര്‍ടുവിന്റെ 90 ശതമാനം ഓഹരികളും നോക്കിയ വിറ്റഴിച്ചു, പക്ഷെ കമ്പനി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. കോടീശ്വരന്‍മാര്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമാണ് വെര്‍ടുവിന്റെ പ്രധാനവിപണി. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡലിറക്കി ആഡംബരവിപണിയിലെ തങ്ങളുടെ സാന്നിധ്യം ...

നിങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച 50 വെബ്സൈറ്റുകള്‍

screenr.com – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ റെക്കോര്‍ഡ്‌ ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡ്‌ ചെയ്യാം. ctrlq.org/screenshots – വെബ്സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ഉള്ള ഒരു സേവനം. മൊബൈല്‍ വഴിയും ഡെസ്ക്ടോപ്പ് വഴിയും ഈ സേവനം ഉപയോഗിക്കാം. goo.gl – വലിയ വെബ്സൈറ്റ് യുആര്‍എല്‍ ചെറുതാക്കാന്‍ ഗൂഗിളില്‍ നിന്നുള്ള ഒരു സേവനം. unfurlr.come – ചെറുതാക്ക പെട്ട യുആര്‍എല്‍ റീഡയറക്റ്റ് ചെയ്യുന്ന യുആര്‍എല്‍ കണ്ടുപിടിക്കാന്‍ ഉള്ള വെബ്സൈറ്റ്. qClock – ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് വഴി കണ്ടെത്താനുള്ള ഒരു വെബ്സൈറ്റ്. copypastecharacter.com – നിങ്ങളുടെ കീബോര്‍ഡില്‍ ഇല്ലാത്ത പ്രത്യേക ചിഹ്നങ്ങള്‍ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്. postpost.com – ട്വീറ്റുകള്‍ സെര്‍ച്ച്‌ ചെയ്യാന്‍ ഉള്ള ഒരു സെര്‍ച്ച്‌ എഞ്ചിന്‍. lovelycharts.com – ഫ്ലോചാര്‍ട്ട്, നെറ്റ്‌വര്‍ക്ക് ഡയഗ്രം, സൈറ്...