Skip to main content

ഓ എസ് ഐ മോഡൽ ലെയറുകൾ |OSI Model Layers

കമ്പ്യൂട്ടറുകൾ തമ്മിലൊ. നെറ്റ്‌വർക്കുകൾ തമ്മിലോ ഉള്ള ബന്ധം
സ്ഥാപിക്കുന്നതിനായി ഏഴു തലങ്ങളിലായി (7 Layers) ഉപയോഗിക്കുന്ന
നെറ്റ്‌വർക്കിംഗ് പ്രോട്ടോക്കോളുകളുടെ പ്രാഥമികമായ ചട്ടക്കൂടിനെയാണ്
ഓ എസ് ഐ മോഡൽ ലെയറുകൾ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഓപ്പൺ സിസ്റ്റം
ഇന്റർകണക്ഷൻ (Open System Interconnection) എന്നതിന്റെ ചുരുക്ക രൂപമാണു
ഓഎസ്‌ഐ. 1983 ൽ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഡൈസേഷൻ ആണ് ഈ
നിലവാരം നെറ്റ്‌വർക്കിംഗിനായി നിശ്ചയിച്ച് നൽകിയത്. ഓ എസ് ഐ മോഡൽ ലെയറിലെ
എഴു ലെയറുകൾ താഴെപ്പറയുന്നവയാണ്.

7.ആപ്ലിക്കേഷൻ
6.പ്രെസന്റേഷൻ
5. സെഷൻ
4.ട്രാൻസ്പോർട്ട്
3. നെറ്റ്‌വർക്ക്
2. ഡാറ്റാ ലിങ്ക്
1. ഫിസിക്കൽ

അപ്പർ ലെയർ എന്നും ലോവർ ലെയർ എന്നും ഈ ലെയറുകളെ വിഭജിച്ചിരിക്കുന്നു.
താഴെ നിന്നും മുകളിലേക്കാണ് ഈ ലെയറുകളുടെ ഘടന ഓ എസ് ഐ മോഡലിൽ
രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ ലെയറുകൾക്കും പ്രത്യേകം ചുമതലകൾ
വിഭജീച്ച് നൽകിയിരിക്കുന്നു. ഏറ്റവും മുകളിലെ ലെയറിൽ ആപ്ലിക്കേഷൻ,
പ്രസന്റെഷൻ, സെഷൻ ലെയർ എന്നിവയും താഴെയുള്ള ലെയറിൽ ട്രാൻസ്പ്പോർട്ട് ,
നെറ്റ്‌വർക്ക്, ഡാറ്റാലിങ്ക്, ഫിസിക്കൽ ലിങ്ക് എന്നിവയും
ഉൾപ്പെടുത്തിയിരിക്കുന്നു. മുകളിലെ ലെയറുകളിൽ പ്രധാനമായും നടക്കുന്നത്
ഉപയോക്താവുമായി കൂടുതൽ ബന്ധമുള്ള പ്രവർത്തികളായിരിക്കും. ഉദാഹരണത്തിനു
ഡാറ്റാ ഫോർമാറ്റിംഗ്, കണക്ഷൻ മാനേജ്മെന്റ് മുതലായവയെല്ലാം നടക്കുന്നത്
മുകളിലെ ലെയറുകളിലായിരിക്കും. താഴെയുള്ള ലെയറുകളിൽ നടക്കുന്നത്
നെറ്റ്‌വർക്കിംഗുമായി നേരിട്ടു ബന്ധമുള്ള പ്രവർത്തികളും.റൌട്ടിംഗ്,
അഡ്രസ്സിംഗ്, ഫ്ലോ കൺ‌ട്രോൾ മുതലായവ നടക്കുന്നത് താഴെയുള്ള
ലെയറുകളിലായിരിക്കും.

ആപ്ലിക്കേഷൻ ലെയർ: ഉപയോക്താവിന്റെ പ്രവർത്തികളെല്ലാം നടക്കുന്നത്
ആപ്ലിക്കേഷൻ ലെയറിനുള്ളീൽ വെച്ചായിരിക്കും. ഫയൽ കൈമാറ്റം ചെയ്യുക,
ഇമെയിലുകൾ അയക്കുക മുതലായ പ്രവർത്തിയെല്ലാം നടക്കുന്നത് ഇവിടെ വെച്ചാണ്.
FTP, Telnet, SMTP തുടങ്ങിയ പ്രോട്ടോക്കോളുകൾ പ്രവർത്തിക്കുന്നതു
ആപ്ലിക്കേഷൻ ലെയറിനുള്ളീൽ വെച്ചാണ്.
പ്രസന്റേഷൻ ലെയർ: വിവരങ്ങളെ ഒരു ഏകീകൃത രൂപത്തിലാക്കുകയും അതിനെ
എൻ‌ക്രിപ്റ്റ് ചെയ്യുക തുടങ്ങിയ പ്രവർത്തികളെല്ലാം നടക്കുന്നത്
പ്രസന്റെഷൻ ലെയറിനുള്ളീൽ വെച്ചായിരിക്കും. ആപ്ലിക്കേഷൻ ലെയറിൽ നിന്നും
വിവരങ്ങളെ നെറ്റ്‌വർക്കിലേക്ക് അയക്കുവാനുള്ള ഫോർമാറ്റിലേക്ക്
മാറ്റുന്നതും ഇതിനുള്ളീൽ വെച്ചായിരിക്കും. എൻ‌ക്രിപ്ഷനിംഗ്, ഡാറ്റാ
കമ്പ്രഷൻ തുടങ്ങിയവെയെല്ലാം പ്രസന്റേഷൻ ലെയറിന്റെ ചുമതലകളിൽ പെടുന്നു.
സെഷൻ ലെയർ: ഒരു നെറ്റ്‌വർക്കിലെ വിവിധഭാഗങ്ങളിലായി കണക്റ്റ്
ചെയ്തിരിക്കുന്ന ഉപയോക്താക്കളുടെ സിസ്റ്റങ്ങൾ തമ്മിൽ ഒരു ബന്ധം
സ്ഥാപിച്ചെടുക്കുക എന്നതാണു സെഷൻ ലെയറിന്റെ ദൌത്യം. ഓരൊ പോയിന്റിലുമുള്ള
കണക്ഷനുകളെ ഏകോപിപ്പിക്കുക. പ്രവർത്തികൾ ലോഗ് ചെയ്യുക മുതലായവയെല്ലാം
സെഷൻ ലെയറിൽ വെച്ചാണു നടക്കുന്നതു. നെറ്റ്ബയോസ് സെഷൻ ലെയറിൽ
പ്രവർത്തിക്കുന്ന പ്രോട്ടോക്കോളിൽ പെട്ട ഒന്നാണ്
ട്രാൻസ്പോർട്ട് ലെയർ: നെറ്റ്‌വർക്കിലെ രണ്ട് എന്റ് പോയിന്റുകൾ തമ്മിലുള്ള
വിവരങ്ങളുടെ സുഗമമായ ഒഴുക്ക് കൈകാര്യം ചെയ്യുന്ന ലെയറാണു ട്രാൻസ്പോർട്ട്
ലെയറുകൾ. ഡാറ്റയുടെ എറർ ചെക്കിംഗ് ട്രാൻസ്പോർട്ട് ലെയറിനുള്ളീൽ വെച്ച്
നടക്കുന്നതിനാൽ അയച്ച ഫയൽ തന്നെയാണു ലഭിച്ചതെന്ന് ഇതു വഴി ഉറപ്പ്
വരുത്താൻ സാധിക്കുന്നു. മാത്രമല്ല ഫയൽ ലഭിച്ച വിവരം അയച്ച കമ്പ്യൂട്ടറിനെ
അറിയിക്കുക എന്ന ചുമതല കൂടി ട്രാൻസ്പോർട്ട് ലെയറിനുണ്ട്. ട്രാൻസ്മിഷൻ
കൺ‌ട്രോൾ പ്രോട്ടോക്കോൾ ( റ്റി സി പി) പ്രവർത്തിക്കുന്നതു ഈ ലെയറിലാണ്
നെറ്റ് വർക്ക് ലെയർ: നെറ്റ് വർക്കിലൂടെ എന്തു മാത്രം വിവരങ്ങൾ കൈമാറ്റം
ചെയ്തുവെന്ന് കണക്കാക്കുന്നത് നെറ്റ്‌വർക്ക് ലെയറിനുള്ളീൽ വെച്ചാണ്.
കമ്പ്യൂട്ടറിന്റെ ലോജിക്കൽ അഡ്രസിനെ ഫിസിക്കൽ അഡ്രസാക്കി മാറ്റുന്നതും
ഇവിടെ വെച്ചായിരിക്കും. ( ഉദാഹരണത്തിനു കമ്പ്യൂട്ടറിന്റെ പേര്, മാക്
(MAC) അഡ്രസിലേക്ക് മാറ്റുക). നെറ്റ്‌വർക്കിലുണ്ടാകുന്ന
പ്രശനങ്ങൾക്കുത്തരവാദി നെറ്റ്‌വർക്ക് ലെയറായിരിക്കും. റൌട്ടറുകൾ
പ്രവർത്തിക്കുന്നത് നെറ്റ്‌വർക്ക് ലെയറിനുള്ളീൽ വെച്ചാണ്. പാക്കറ്റുകളെ
ഐപി അഡ്രസുകൾക്കനുസരിച്ച് റൌട്ട് ചെയ്യുന്നതു നെറ്റ്‌വർക്ക്
ലെയറായിരിക്കും. ഇന്റർനെറ്റ് പ്രോട്ടോക്കോൾ( ഐ പി ), ഇന്റർനെറ്റ്
കൺ‌ട്രോൾ മെസ്സേജ് പ്രോട്ടോക്കോൾ ( ICMP) തുടങ്ങിയ പ്രോട്ടോക്കോളുകൾ
പ്രവർത്തിക്കുന്നതും ഈ ലെയറിനുള്ളീലാണ്.
ഡാറ്റാ ലിങ്ക്: ഡാറ്റാ ലിങ്ക് ലെയറിനുള്ളീൽ വെച്ചാണു പാക്കറ്റുകളെ
കോഡിംഗ് ചെയ്യുന്നത്. അടുത്തുള്ള രണ്ട് നെറ്റ്‌വർക് നോഡുകൾ തമ്മിലുള്ള
ബന്ധം സാധ്യമാക്കുന്നത് ഡാറ്റാ ലിങ്ക് ലെയറായിരിക്കും. സ്വിച്ചുകളും
ഹബുകളും പ്രവർത്തിക്കുന്നത് ഈ ലെയറിലായീരിക്കും . മീഡീയ അക്സസ് കൺ‌ട്രോൾ
എന്നും (MAC), ലോജിക്കൽ ലിങ്ക് കൺ‌ട്രോൾ എന്നും ഡാറ്റാ ലിങ്ക് ലെയറിനെ
വീണ്ടും രണ്ടായി തിരിച്ചീരിക്കുന്നു. അഡ്രസിംഗിനായിട്ടാണു പ്രധാനമായും
മാക് അഡ്രസുകൾ ഉപയോഗിക്കുനത്. നെറ്റ്‌വർക്കിലൂടേയുള്ള വിവരങ്ങൾ കൃത്യമായി
തന്നെ എത്തുന്നതിനു മാക് സഹായിക്കുന്നു. ഫ്രയിമുകളെ സിംക്രണൈസ്
ചെയ്യുന്നതിനും, നെറ്റ്‌വർക്കിലെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനുമാണ്
ലോജിക്കൽ ലിങ്ക് കൺ‌ട്രോൾ ഉപയോഗിക്കുന്നത്.
ഫിസിക്കൽ: നെറ്റ് വർക്കിനായുപയോഗിക്കുന്ന ഉപകരണങ്ങളെയാണു ഫിസിക്കൽ ലെയർ
എന്നതു കൊണ്ടുദ്ദേശിക്കുന്നത്. സ്വിച്ചുകളും ബ്രീഡ്ജുകളുമെല്ലാം
ഇതിനുദാഹരണങ്ങളാണ്

Comments

Popular posts from this blog

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി അയക്കാം

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദം ടെക്സ്റ്റ് മെസേജായി (Voice to Text) അയയ്ക്കാം. ഇതിനൊപ്പം വോയ്‌സ് മെസേജും ഉപയോക്താവിന് കേള്‍ക്കാന്‍ സൗകര്യമുണ്ടാകും. തിരക്കിട്ട സമയങ്ങളില്‍ വോയ്‌സ് മേസേജ് കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ ഫീച്ചര്‍. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. സ്പീച്ച് റിക്കഗ്നിഷന്‍ കമ്പനിയായ Wit.ai യെ ഫെയ്‌സ്ബുക്ക് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഇവരുടെ സാങ്കേതികവിദ്യയുടെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ പുതിയ ഫീച്ചര്‍ വന്നിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ്. അധികം വൈകാതെ ഏവര്‍ക്കും ലഭിക്കും. ശബ്ദസന്ദേശം നല്‍കുന്നയാളുടെ ഉച്ഛാരണം, സംസാര രീതി, സംസാര വ്യക്തത തുട...

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

എത്ര ലക്ഷവും മുടക്കി ആഡംബര സാദനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടാകും. ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1998 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ മാറി. ഇപ്പോഴിതാ ടി.ഐ. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി വെര്‍ടു ഇന്ത്യയിലുമെത്തിയിരിക്കുന്നു. 6,49,990 രൂപയാണ് വെര്‍ടു ടി.ഐയ്ക്ക് ഇന്ത്യയിലെ വില. 2012 ല്‍ സാമ്പത്തികപ്രതിസന്ധി കാരണം വെര്‍ടുവിന്റെ 90 ശതമാനം ഓഹരികളും നോക്കിയ വിറ്റഴിച്ചു, പക്ഷെ കമ്പനി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. കോടീശ്വരന്‍മാര്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമാണ് വെര്‍ടുവിന്റെ പ്രധാനവിപണി. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡലിറക്കി ആഡംബരവിപണിയിലെ തങ്ങളുടെ സാന്നിധ്യം ...

നിങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച 50 വെബ്സൈറ്റുകള്‍

screenr.com – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ റെക്കോര്‍ഡ്‌ ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡ്‌ ചെയ്യാം. ctrlq.org/screenshots – വെബ്സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ഉള്ള ഒരു സേവനം. മൊബൈല്‍ വഴിയും ഡെസ്ക്ടോപ്പ് വഴിയും ഈ സേവനം ഉപയോഗിക്കാം. goo.gl – വലിയ വെബ്സൈറ്റ് യുആര്‍എല്‍ ചെറുതാക്കാന്‍ ഗൂഗിളില്‍ നിന്നുള്ള ഒരു സേവനം. unfurlr.come – ചെറുതാക്ക പെട്ട യുആര്‍എല്‍ റീഡയറക്റ്റ് ചെയ്യുന്ന യുആര്‍എല്‍ കണ്ടുപിടിക്കാന്‍ ഉള്ള വെബ്സൈറ്റ്. qClock – ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് വഴി കണ്ടെത്താനുള്ള ഒരു വെബ്സൈറ്റ്. copypastecharacter.com – നിങ്ങളുടെ കീബോര്‍ഡില്‍ ഇല്ലാത്ത പ്രത്യേക ചിഹ്നങ്ങള്‍ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്. postpost.com – ട്വീറ്റുകള്‍ സെര്‍ച്ച്‌ ചെയ്യാന്‍ ഉള്ള ഒരു സെര്‍ച്ച്‌ എഞ്ചിന്‍. lovelycharts.com – ഫ്ലോചാര്‍ട്ട്, നെറ്റ്‌വര്‍ക്ക് ഡയഗ്രം, സൈറ്...