Skip to main content

എ റ്റി എം-/ക്രെഡീറ്റ് കാർഡ് തട്ടിപ്പുകളും, ഫിഷിംഗും

"2003, ആഗസ്റ്റ് ഒന്നാം വാരം, പൂനെയിലെ കോളേജില് നിന്നും എം ബി എ കഴിഞ്ഞു
ചെന്നൈ ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിയില് മാര്‍ക്കറ്റിംഗ്
എക്സിക്യുടിവ്ആയി ജോലി ചെയ്തു വരികയായിരുന്നദീപക് പ്രേം മൻവാനി എന്ന 22
വയസുള്ള ചെറുപ്പക്കാരനെ അറസ് ചെയ്യുമ്പോള് ചെന്നൈ സിറ്റി പോലീസ്
വിചാരിച്ചിരുന്നില്ല ദീപക് ഒരു അന്താരാഷ്ട്ര സൈബര് തട്ടിപ്പു സംഘത്തിലെ
അംഗമായിരുന്നെന്ന്. ദീപകിനെ അറസ് ചെയ്യുമ്പോള് അദ്ധേഹത്തിന്റെ കയ്യില്
ചെന്നൈ നഗരത്തിലെ രണ്ടു എ റ്റി എമ്മുകളില് നിന്നും തട്ടിച്ച 7.5 ലക്ഷം
രൂപ ഉണ്ടായിരുന്നു. രാജ്യത്തു റിപ്പോറ്ട്ട് ചെയ്ത ആദ്യത്തെ എ റ്റി എം
ഫ്രാഡ് കേസായിരുന്നു ദീപകിന്റേത്"

പഴയ കാലങ്ങളീൽ ജനങ്ങൾ വിനിമയത്തിനായി ബാര്‍ട്ടർ സമ്പ്രദായം ആയിരുന്നു
ഉപയോഗിച്ചിരുന്നതു. വസ്തുക്കള്‍ക്ക് പകരം വസ്തുക്കൾ എന്ന ഈ നിലയില്
നിന്നും പിന്നീട് നാണയങ്ങള്‍ക്കു പകരം വസ്തുക്കൾ എന്ന നിലയിലേക്ക്
പുരോഗമിച്ചു. അച്ചടിയുടെ വരവോടെ അതിന്റെ സ്ഥാനം കറന്‍സി നോട്ടുകൾക്കായി .
ടെക്നോളജി വീണ്ടും പുരോഗമിച്ചതോട് കൂടി കറന്‍സി നോട്ടുകള്‍ക്ക് പകരം
ക്രെഡിറ്റ് കാർഡുകളെന്നും ഡെബിറ്റ് കാര്‍ഡുകളെന്നും അറിയപ്പെടുന്ന
പ്ലാസ്റ്റിക മണിയിലേക്ക് മാറി ത്തുടങ്ങി. ലോകമെമ്പാടും ഇത് ഏ റ്റി എം (
Automatic Teller Mechine) വരവിനു ഇതു വഴി തെളിച്ചു. ഇതിന്റെ കാരണം എ
റ്റി എം കാർഡുകൾ സുരക്ഷിതമായതു കൊണ്ടല്ല. പകരം ഇവ വളരെ
സൌകര്യപ്രദമായിരുന്നു എന്നുള്ളതു കൊണ്ട് മാത്രമായിരുന്നു.


1960കളിലാണ് ആദ്യമായി എ റ്റി എം (Automatic Teller Machine (ATM)) കൾ
നിലവിൽ വരുന്നത് . 2005 ആയപ്പോഴെക്കും ലോകത്തെമ്പാടുമുള്ള എറ്റി എം
മെഷിനുകളുടെ എണ്ണം 1.5 മില്ല്യണ് ആയി വര്‍ദ്ധിച്ചു. ഇന്ന് ഓരൊ
മിനിട്ടിലും ഒരു ഏ റ്റി എം വെച്ച് ലോകമ്പെമാടും സ്ഥാപിക്കുന്നുവെന്ന്
കണക്കുകള് പറയുന്നു. ഇതു ഏ റ്റി എം കളുടെ വര്‍ദ്ധിച്ച സ്വാധീനം
വെളിപ്പെടുത്തുന്നു. ഇതുവഴി സാമ്പത്തിക സ്ഥാപനങ്ങള്‍ക്കു അവരുടെ
ഉപയോക്താക്കള്‍ക്കു 24 മണിക്കുറൂം തങ്ങളുടെ സേവനങ്ങൾ എത്തിക്കാൻ
സാധിച്ച് തുടങ്ങി. ഷോപ്പിംഗിനായാലും വൈദ്യുത ബില്ലടക്കാനായാലും
ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനാലും ഇന്നത്തെ കാലത്ത് ക്രെഡിറ്റ്
കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഒഴിവാക്കാനാകാത്തതാണ്. ഇതു
ക്രെഡിറ്റ്കാര്‍ഡ് ഉപഭോക്താക്കളുടെയും മറ്റും ആവശ്യകത വര്‍ദ്ധിപ്പിച്ചു.


എ റ്റി എം കാര്‍ഡുകളിലെ ഇരുണ്ട വശം ക്രിമിനലുകളും മറ്റും ഇതിനെ ദുരുപയോഗം
ചെയ്യാന് ആരംഭിച്ചു എന്നുള്ളതായിരുന്നു. വ്യക്തികളുടെ ക്രെഡിറ്റ് കാര്‍ഡ്
വിവരങ്ങളും മറ്റും കൈവശപ്പെടുത്തി പണം അപഹരിക്കുന്നതു ഇന്നു
ലോകമെമ്പാടുമുള്ള ക്രിമിനൽ സംഘങ്ങൾ ചെയ്തു വരുന്ന ഒന്നാണ്. ഇതിലൊന്ന് .എ
റ്റി എം വഴിയുള്ള പണം തട്ടിപ്പു കളാണ്.



എ റ്റി എം വഴി പണം തട്ടീപ്പ് നടത്തുന്നവഴികൾ

കാര്‍ഡ് ട്രാപ്പിംഗ് മെത്തേഡ് – ലെബനീസ് ലൂപ്പ് ( Lebanese Loop)



ലെബനീസ് ലുപ്പ് എന്ന ഒരു പേരുവരാനുള്ള കാരണം ലെബനീസ് പണം തട്ടിപ്പു
സംഘങ്ങളാണ് ഇതു ഏറ്റവും കൂടുതല് ഉപയോഗിച്ചു വരുന്നതു എന്നുള്ളതു
കൊണ്ടാണ്. എ റ്റി എമ്മില് നിന്നും പണം തട്ടിക്കാനുപയോഗിക്കുന്ന ഏറ്റവും
ലളിതമായ ഒരു വഴിയാണ് ഇത്. ഇതിനായി ഉപയോഗിക്കുന്നതു പ്ലാസ്റ്റിക് കൊണ്ടൊ ,
ലോഹം കൊണ്ടൊ അല്ലെങ്കിൽ ഒരു വീഡിയൊ ടേപ്പിന്റെ ഭാഗമൊ ഉപയോഗിച്ച് ഒരു
ട്രാപ്പർ ഉണ്ടാക്കി എ റ്റി എമ്മിന്റെ കാര്‍ഡ് സ്ലോട്ടില് നിക്ഷേപിച്ചു
കൊണ്ടായിരിക്കും.


കാര്‍ഡ് എറ്റി എമ്മിന്റെ സ്ലോട്ടിലിടുന്നതോടു കൂടി , കാര്‍ഡ് ട്രാപ്പറില്
കുടുങ്ങുകയും തുടർന്ന് കാർഡീനെ എ റ്റി എം റീഡ് ചെയ്യുന്നതില് നിന്നും
തടയുന്നു. കാര്‍ഡുകള് എറ്റീ എമില് കുടുങ്ങി പോകുന്നതോടു കൂടി
സഹായിക്കാനെന്ന വ്യജേന തട്ടിപ്പുകാര് കാര്‍ഡ് ഹോള്‍ഡറുടെ അടുത്തേക്ക്
വരികയും പിന് നമ്പർ എന്റർ ചെയ്യാനും ആവശ്യപ്പെടുന്നു. എന്നാല് ഇതു
കൊണ്ടും ശരിയാകാത്തതിനാൽ ബാങ്കിനെ സമീപിക്കാനായി തട്ടിപ്പുകാർ യഥാര്‍ത്ഥ
കാര്‍ഡ് ഹോള്‍ഡറോട് പറയുന്നു. കാര്‍ഡ് ഹോള്‍ഡര് അവിടെ നിന്നും
പോകുന്നതോടു കൂടി എ റ്റി എം ലുള്ള തടസം എടുത്തു മാറ്റുകയും ആ കാര്‍ഡും
ഉപയോക്താവില് നിന്നും ലഭിച്ച പിൻ നമ്പർ ഉപയോഗിച്ച് പണം പിന്‌വലിക്കുകയും
ചെയ്യുന്നു. ബാങ്കില് വിവരമറിയിച്ചു ഉപയൊക്താവ് എത്തുമ്പോഴെക്കും
തട്ടിപ്പു നടത്തിയ ആൾ കാർഡുപയോഗിച്ച് പിൻ‌വലിച്ച പണവും കൊണ്ട് സ്ഥലം
വിട്ടിരിക്കും. കൂടാതെ കാര്‍ഡിലെ മാഗനറ്റിക് സ്ട്രിപ്പിലെ വിവരങ്ങൾ
ശേഖരിച്ചു കൃത്രിമമായി അതു പോലുള്ള മറ്റൊരു കാര്‍ഡ് ഉണ്ടാകുകയും
ചെയ്യുന്നു.


സ്കിമ്മറുകളും വീഡിയൊ ക്യാമറകളും (Skimmers and Video Cameras)



ചെറിയ ക്യാമറയും സ്കിമ്മറുകൾ എന്നറിയപ്പെടുന്ന ഉപകരണവുമുപയോഗിച്ചു എ റ്റി
എമ്മിനുള്ളില് പ്രവേശിക്കുന്നവരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും മറ്റും
റിക്കോഡ് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില് വ്യാജ ക്രെഡിറ്റ് കാര്‍ഡുകൾ
നിര്‍മ്മിക്കുകയുമാണ് ഇതുവഴി ചെയ്യുന്നത്. സ്കിമ്മറുകൾ കാര്‍ഡിലെ
മാഗ്നറ്റിക് ടേപ്പില് അടങ്ങിയിരിക്കുന്ന വിവരങ്ങൾ വായിച്ചെടുക്കുവാനായി
തട്ടിപ്പു സംഘങ്ങൾ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്. ഈ സ്കിമ്മറുകൾ എ റ്റി
എമില് ഘടിപ്പിക്കുകയും ഉപയോക്താവ് ഈ സ്കിമ്മറുകൾ വഴി എ റ്റി
എമ്മിനുള്ളിലേക്ക് കാർഡുകൾ ഇൻസെർട്ട് ചെയ്യുമ്പോൾ കാര്‍ഡിലെ മാഗ്നറ്റിക്
ടേപ്പില് ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ സ്കിമ്മറുകൾ റീഡ്
ചെയ്യുകയും അവ ഈ ഉപകരണത്തിനുള്ളീല് റെക്കോഡ് ചെയ്യപ്പെടുകയും ചെയ്യുന്നു.
എ റ്റി എം മെഷിന്റെ അതേ ര്രൂപത്തിലും ഭാവത്തിലുമുള്ള ഈ സ്കിമ്മറുകള്
ഉപയോക്താവ് ഇതിന്റെ ഭാഗമാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്യും.


ഈ രീതിയില് തടിപ്പു നടത്തുമ്പോള്, തട്ടിപ്പുകാരുടെയും ഇരകളുടെയും
നേരിട്ടുള്ള ഒരു സമ്പര്‍ക്കം ഇവിടെ വരാത്തതിനാല് ഉപയോക്താവ് വളരെ
റിലാക്സ്ഡ് ആയിട്ടായിരിക്കും പാസ് വേഡുകളും ( PIN) മറ്റും കൊടുക്കുന്നത്.
ഇതെല്ലാം . എ റ്റി എമ്മില് സ്ഥാപിച്ചിരിക്കുന്നാ ക്യാമറക്കണ്ണുകള്
പിടിച്ചെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്
തയ്യാറാകുകയും ചെയ്യുന്നു.


Fig (1): ഏ റ്റി എം മെഷീന്റെ കാര്‍ഡ് സ്ലോട്ടില്‍ സ്കിമ്മര്‍‌ ഘടിപ്പിക്കുന്നു
Fig (2): സ്കിമ്മര്‍‌ ഘടിപ്പിച്ചതിനു ശേഷമുള്ള ഏ റ്റി എമ്മിലെ കാര്‍ഡ് സ്ലോട്ട്

Fig (3): എ റ്റി എം ല്‍ സ്ഥാപിച്ചിരിക്കുന്ന പാം ലെറ്റ് ബോക്സില്‍
ഘടിപ്പിച്ചിരിക്കുന്ന ചെറിയ ക്യാമറ


Fig (4): എ റ്റി എം ഇലെ സ്കീനിലേക്ക് അഭിമുഖമായി ഘടിപ്പിച്ചിരിക്കുന്ന
പാം ലെറ്റ് ബോക്സ്

Picture Courtesy : http://www.hoax-slayer.com/atm-skimming.html
സ്കിമ്മറുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന മാഗ്നറ്റിക് സ്ട്രിപ്പുകളിലെ
വിവരങ്ങളും, ക്യാമറ വഴി ലഭിച്ച വിവരങ്ങളും ഉപയോഗിച്ച് ആ കാർഡുകളുടെ
കോപ്പികള്‍ കൃത്രിമമായി സൃഷ്ടിക്കുന്നു.

വ്യാജ പിൻ പാഡുകള് സ്ഥാപിക്കുക. ( Fake Pin pads)

വ്യാജ പിൻ പാഡുകള് പിൻ നമ്പരുകള് എന്റര് ചെയ്യാനുപയോഗിക്കുന്ന കീ
പാഡുകളില് സ്ഥാപിക്കുന്നു. ഇതുവഴീ ഈ പാഡില് എന്റർ ചെയ്യുന്ന വിവരങ്ങൾ
വ്യാജ പിന് പാഡിലുള്ള മെമ്മറിയില്‍ സൂക്ഷിക്കുകയും പിന്നീടവയിൽ നിന്നും
കാര്‍ഡുകളുടെ പി നമ്പറ്‌ വിവരങ്ങള് ശേഖരിക്കുകയും ചെയ്യുന്നു.
ഇത്തരത്തില് സ്ഥാപിക്കുന്ന വ്യാജപാഡുകള് ഒറിജിനല് പിന് പാഡുകൾ പോലെ
തന്നെയായതിനാല് അതു വ്യാജമാണൊ അല്ലയൊ എന്നു സംശയിക്കുകയുമില്ല, മാത്രമല്ല
ഈ പിൻ പാഡുകൾ സാധാരണ ഗതിയിലുള്ള ട്രാന്‍സാക്ഷന്‍സ് അനുവദിക്കുകയും
ചെയ്യുന്നു.ഇതിനെ തടയുന്നതിനാണ് മിക്ക ഫൈനാന്‍ഷ്യല് സ്ഥാപനങ്ങളും ടച്ച്
സ്ക്രീന് സംവിധാനം ഏറ്പ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ രീതിയെയും
അടുത്ത കാലത്തായി ദുരുപയോഗം ചെയ്തു വരുന്നു.

ചിലപ്പോഴൊങ്കിലും തട്ടിപ്പു സംഘങ്ങള്‍ക്കു ക്രെഡിറ്റ് കാര്‍ഡുകൾ ഇഷ്യു
ചെയ്യുന്ന ബാങ്കിലെ ജീവനക്കാരുമായി ബന്ധമുണ്ടായിരിക്കുകയും അതു വഴി എ
റ്റി എം കാര്‍ഡിന്റെ വിവരനങ്ങള് ഇവരുടെ കൈവശം എത്തിച്ചെരുകയും
ചെയ്യുന്നു.

എന്തൊക്കെ മുൻകരുതലുകളെടുക്കാം.

ഒരിക്കലും ക്രെഡിറ്റ് കാര്‍ഡുകള് അശ്രദ്ധമായി എവീടെയും വെച്ചു പോകരുത്
നിങ്ങളുടെ പെഴ്സിലൊ ബാഗിലൊ സുരക്ഷിതമായി ക്രെഡിറ്റ് കാറ്ഡൂകള് സൂക്ഷിച്ചു വെക്കുക
പൊതു സ്ഥലങ്ങളില് പോകുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്
യഥാസ്ഥാനത്തു തന്നെഉണ്ട് എന്നു ഉറപ്പു വരുത്തുക
മറ്റൊരാള്‍ക്കു നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന് കൊടുക്കാതിരിക്കുക
ക്രെഡിറ്റ് കാര്‍ഡിന്റെ പിന് നമ്പര് (personal Identification Number)
ആര്‍ക്കും തന്നെ കൊടുക്കാതിരിക്കുക.. എവിടെയും എഴുതി വെക്കുകയുമരുതു.
അപരിചിതരോടു നിങ്ങളുടെ ബാങ്ക് അക്കൌണ്ടു വിവരങ്ങളോ പാസ് വേഡുകളൊ
വെളിപ്പേടുത്താതിരികുക.
എ റ്റി എം ഉപയോഗിക്കുമ്പോള് എ റ്റി എം മെഷിനു അഭിമുഖമായി നില്ക്കുക,
മറ്റുള്ളവര്‍ക്കു നിങ്ങളെന്തു ചെയ്യുന്നു എന്നുള്ളത് കാണുവാനുള്ള അവസരം
നല്‍കാതിരിക്കുക.
എതെങ്കിലും കാരണവശാല് നിങ്ങളുടെ ഏ റ്റി എം കാര്‍ഡ് നഷ്ടപെട്ടു പോയാല്
എത്രയും പെട്ടെന്നു അതു ബന്ധപെട്ട അധികാരികളെ അറിയിക്കുക.
നിങ്ങളുടെ പിൻ നമ്പര് മറന്നു പോയിക്കഴിഞ്ഞാലുടനെ ബാങ്ക് അധികാരികളുമായി
ബന്ധപ്പെടുക. അവര് പുതിയ കാര്‍ഡ് പുതിയ പിന് നമ്പരോടു കൂടി
നല്‍കുന്നതായിരിക്കും.
എന്തെങ്കിലും കാരണവശാല് നിങ്ങളുടെ കാർഡ് ഏ റ്റി എം നുള്ളില് കുടുങ്ങി
പോയാല് അതുടനെ തന്നെ ബാങ്കില് അറിയിക്കുക, ഇവരോടു പോലും കാര്‍ഡിന്റെ പിൻ
നമ്പരുകൾ അറിയിക്കാന് പാടില്ല.
നിങ്ങളുടെ എ റ്റി എം രസീതുകള് അലക്ഷ്യമായി കളയാതിരിക്കുക, എ റ്റി എം ഇല്
സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിനിലൊ ഒന്നും തന്നെ അവ
നിക്ഷേപിക്കാതിരിക്കുക.

ഫിഷിംഗ് (Phishing)

ഇത്തരത്തിലുള്ള തട്ടിപ്പുകളെ ഐഡന്റിറ്റി തെഫ്റ്റ് എന്നുമറിയപ്പെടുന്നു.
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ അല്ലെങ്കില് വ്യക്തിപരമായ വിവരങ്ങള്
മോഷ്ടിക്കാനൊ തട്ടിപ്പു സംഘങ്ങളുപയോഗിക്കുന്ന ഒരു വഴിയാണ് ഫിഷിംഗ്.
ഇതിനായി യഥാര്‍ഥ ബാങ്കിംഗ് സൈറ്റുകളുടെ അതെ രൂപത്തിലും ഭാവത്തിലുമുള്ള
വ്യാജസൈറ്റുകള് തയ്യാറാക്കുന്നു. അതിനു ശേഷം യഥാര്‍ത്ഥമെന്നു
തോന്നിക്കുന്ന രീതിയിലുള്ള ഇമെയിലുകൾ, അക്കൌണ്ട് ഹോള്‍ഡറുടെ മെയില്
ബോക്സിലേക്ക് അയക്കുന്നു. ഇതിൽ ഇവർ എന്തൊക്കെ ചെയ്യണമെന്നു വ്യക്തമായി
നിര്‍ദ്ദേശിച്ചിരിക്കും. ഇതില് അവരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്,
പാസ് വേഡുകള്, സോഷ്യല് സെക്യൂരിറ്റി നമ്പരുകള്, ബാങ്ക് അക്കൌണ്ട്
വിവരങ്ങള് മുതലായവ ആവശ്യപ്പെടുന്നു. ഇതെല്ലാം നിലവിലുള്ള ഒരു
ബാങ്കിന്റെയൊ മറ്റൊ പേരിലായിരിക്കും ആവശ്യപ്പെടുന്നത്.ഇവരാവശ്യപ്പെട്ട
വിവരങ്ങളെല്ലാം ലഭിച്ചാലുടനെ തന്നെ ഈ അക്കൌണ്ടുകളില് പ്രവേശിച്ച് അവിടെ
നിന്നും പണം പിൻവലിക്കുകയും, ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്
ഉപയോഗിച്ച് ഷോപ്പിംഗും മറ്റും നടത്തുകയും ചെയ്യും.

എന്നാ‍ല് ബാങ്കിംഗ് സര്‍വീസ് ദാതാക്കൾ ഒരിക്കലും തന്നെ ഒരു അക്കൌണ്ട്
ഹോള്‍ഡറുടെ അക്കൌണ്ട് വിവരങ്ങളൊ മറ്റൊന്നുമൊ ചോദിച്ചു കൊണ്ട് ഇമെയില്
ചെയ്യാറില്ല. ഈ ബാങ്കുകളുടെയൊക്കെ ഹോം പേജില് തന്നെ ഇതിനെക്കുറിച്ച്
പറഞ്ഞിട്ടുണ്ടാകും. അറിയപ്പെടുന്ന ഒട്ടുമിക്ക ബാങ്കുകളുടെയും, വെബ്
സൈറ്റുകളുടെയും ( ആമസോണ്,പേ പാല്,ഇ ബെ, യാഹു, ജി മെയില്, ഐ സി ഐ സി ഐ,
സിറ്റി ബാങ്ക് (Amazone, Pay pal, E-Bay, ICICI Bank, City Bank..മുതലായ
സൈറ്റുകള് ) പേരിലുള്ള ഫിഷിംഗ് സൈറ്റുകള് ഇന്നു നിലവിലുണ്ട്. അതു കൊണ്ട്
തന്നെ ഇത്തരം ഫിഷിംഗ് സൈറ്റുക്ളെ തിരിച്ചറിയലാണ് ഇതില് ഏറ്റവും പ്രധാനം.

മുൻകരുതലുകൾ

ഒരു ബാങ്കിംഗ് സ്ഥാപനവും നിങ്ങളുടെ വ്യക്തിപരമായ അക്കൌണ്ട്
വിവരങ്ങൾആവശ്യപ്പെട്ട് കൊണ്ട് മെയിൽ ചെയ്യാറില്ല. അതു ഈ ബാങ്കിംഗ്
സൈറ്റുകളുടെ ഹോം പേജില് തന്നെ അവര് വ്യക്തമാക്കിയിരിക്കും.ഒരു
ബാങ്കിന്റെയൊ സൈറ്റിന്റെയൊ പേരില് നിങ്ങളുടെ അക്കൌണ്ട് വിവരങ്ങള്
വെളിപ്പെടുത്തണമെന്നാ‍വശ്യപ്പെട്ടു കൊണ്ട് വരുന്ന ലിങ്കുകളില് ക്ലിക്ക്
ചെയ്തു പോയി അവിടങ്ങളില് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്, ഉദാഹരണമായി
ബാങ്ക് അക്കൌണ്ട് വിവരങ്ങള്, ക്രേഡിറ്റ് കാര്‍ഡ് വിവരങ്ങള്, പെഴ്സണൽ
സെക്യൂരിറ്റി നമ്പരുകൾ,ഇമെയില് വിലാസങ്ങളും അവയുടെ പാസ് വേഡുകളും,
ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൌണ്ട് വിവരങ്ങള് ഒന്നും തന്നെ
നല്‍കാതിരികുക.

ഇങ്ങനെ എന്തെങ്കിലും മെയിലുകളൊ മറ്റൊ ലഭിച്ചാല് അവയെ അവഗണിക്കുക.
കഴിയുമെങ്കില് ഉടനെ തന്നെ നിങ്ങളുടെ ബാങ്കിംഗ് സേവനദാതാവുമായി
ബന്ധപ്പെട്ട് ഇത്തരം മെയിലുകളുടെ നിജസ്ഥിതി അറിയുക.

ഇമെയിൽ വഴി വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു പോകാതെ, ബാങ്കിംഗ്
സൈറ്റുകളുടെ യു ആര് എല് നേരിട്ട് ബ്രൌസറുകളില് ടൈപ്പ് ചെയ്തു മാത്രം
നിങ്ങളുടെ ഹോം പേജിലേക്കു പോകുക. അവിടെ നിന്നു മാത്രം നിങ്ങളുടെ പാ‍സ്
വേഡുകളും മറ്റു വിവരങ്ങളും മാറ്റുക.

ബാങ്കിംഗ് സ്ഥാപനങ്ങളുടെയും സൈറ്റുകളുടെ യു ആർ എൽ ശ്രദ്ധിക്കുക. അവ
സെക്യൂർ സൈറ്റുകളായിരിക്കും. ഇവയിൽ പാഡ് ലോക്കുകളൂം ഉണ്ടായിരികും. ഈ പാഡ്
ലോക്കുകളിൾ ഡബിൾ ക്ലിക്ക് ചെയ്തു കഴിഞ്ഞാല് അവ യഥാര്‍ത്ഥ സൈറ്റുകളാണൊ,
ഫിഷിംഗ് സൈറ്റുകളാണൊ എന്നു മനസ്സിലാക്കാന് കഴിയുന്ന സര്‍ട്ടിഫിക്കറ്റുകള്
കാണാന് സാധിക്കും. അതു പോലെ തന്നെ ലോഗിന് പേജ് തുടങ്ങുന്നതു https:
എന്നായിരിക്കും. ശ്രദ്ധിക്കേണ്ടതു ഫിഷിംഗ് സൈറ്റുകളില് ഒരിക്കലും https:
എന്നായിരിക്കില്ല കാണുന്നതു . പകരം http: എന്നാ‍യിരിക്കും തുടങ്ങുന്നത്.

നിങ്ങളുടെ അക്കൌണ്ട് വിവരങ്ങള് നഷ്ടപെട്ടു എന്നു തോന്നിയാലുടനെ എത്രയും
പെട്ടെന്നു തന്നെ നിങ്ങളുടെ സേവനദാതാക്കളുമായി ബന്ധപ്പെടുക. നിങ്ങളുടെ
സേവനദാതാക്കളോട് അക്കൌണ്ട് മരവിപ്പിക്കാൻ ആവശ്യപ്പെടുക, വൈകുന്ന ഓരോ
നിമിഷവും നിങ്ങളുടെ വിലപ്പെട്ട വിവരങ്ങളും പണവുമായിരിക്കും
നഷ്ടപെടുത്തുന്നത്.

Comments

Popular posts from this blog

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി അയക്കാം

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദം ടെക്സ്റ്റ് മെസേജായി (Voice to Text) അയയ്ക്കാം. ഇതിനൊപ്പം വോയ്‌സ് മെസേജും ഉപയോക്താവിന് കേള്‍ക്കാന്‍ സൗകര്യമുണ്ടാകും. തിരക്കിട്ട സമയങ്ങളില്‍ വോയ്‌സ് മേസേജ് കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ ഫീച്ചര്‍. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. സ്പീച്ച് റിക്കഗ്നിഷന്‍ കമ്പനിയായ Wit.ai യെ ഫെയ്‌സ്ബുക്ക് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഇവരുടെ സാങ്കേതികവിദ്യയുടെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ പുതിയ ഫീച്ചര്‍ വന്നിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ്. അധികം വൈകാതെ ഏവര്‍ക്കും ലഭിക്കും. ശബ്ദസന്ദേശം നല്‍കുന്നയാളുടെ ഉച്ഛാരണം, സംസാര രീതി, സംസാര വ്യക്തത തുട...

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

എത്ര ലക്ഷവും മുടക്കി ആഡംബര സാദനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടാകും. ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1998 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ മാറി. ഇപ്പോഴിതാ ടി.ഐ. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി വെര്‍ടു ഇന്ത്യയിലുമെത്തിയിരിക്കുന്നു. 6,49,990 രൂപയാണ് വെര്‍ടു ടി.ഐയ്ക്ക് ഇന്ത്യയിലെ വില. 2012 ല്‍ സാമ്പത്തികപ്രതിസന്ധി കാരണം വെര്‍ടുവിന്റെ 90 ശതമാനം ഓഹരികളും നോക്കിയ വിറ്റഴിച്ചു, പക്ഷെ കമ്പനി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. കോടീശ്വരന്‍മാര്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമാണ് വെര്‍ടുവിന്റെ പ്രധാനവിപണി. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡലിറക്കി ആഡംബരവിപണിയിലെ തങ്ങളുടെ സാന്നിധ്യം ...

USB versions

USB 1.1: Released in August 1998, this is the first USB version to be widely adopted (the original version 1.0 never made it into consumer products). It has a top speed of 12Mbps (though in many cases only performs at 1.2Mbps). It's largely obsolete. USB 2.0: Released in April 2000, it has a max speed of 480Mbps in Hi-Speed mode, or 12Mbps in Full-Speed mode. It currently has the max power out put of 2.5V, 1.8A and is backward-compatible with USB 1.1. USB 3.0: Released in November 2008, USB 3.0 has the top speed of 5Gbps in SuperSpeed mode. A USB 3.0 port (and connector) is usually colored blue. USB 3.0 is backward-compatible with USB 2.0 but its port can deliver up to 5V, 1.8A of power. USB 3.1: Released in July 26, 2013, USB 3.1 doubles the speed of USB 3.0 to 10Gbps (now called SuperSpeed+ or SuperSpeed USB 10 Gbps), making it as fast as the original Thunderbolt standard. USB 3.1 is backward-compatible with USB 3.0 and USB 2.0. USB 3.1 has three power profiles (according to ...