Skip to main content

വി പി എൻ എങ്ങനെ സെറ്റപ്പ് ചെയ്യാം

VPN എന്ന ചുരുക്കപ്പേര് ഒരിക്കലെങ്കിലും കേൾക്കാത്തവർ വിരളം.

Virtual Private Network എന്നതിന്റെ ചുരുക്കപ്പേരാണ് VPN. കേൾക്കുമ്പോൾ
കുറച്ച് സാങ്കേതികത്വം തോന്നുന്ന ഒരു പ്രയോഗമാണെങ്കിലും സംഗതി വളരെ
നിസ്സാരമാണ്. കുറച്ചുകൂടി വിശദമാക്കിയാൽ ഒരു ഓഫീസിലേയോ കോളേജിലേയോ
കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാനായി LAN എന്ന ലോക്കൽ ഏരിയാ
നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന പോലെ, ലോകത്തിന്റെ ഏതു കോണിൽ
സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടറുകളേയും തമ്മിൽ ഇന്റർനെറ്റിലൂടെ
ബന്ധിപ്പിച്ച് വളരെ സുരക്ഷിതമായ ഒരു നെറ്റ്വർക്ക് രൂ‍പപ്പെടുത്താൻ
ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് VPN. സുരക്ഷിതം എന്ന്
സൂചിപ്പിച്ചത് secured network എന്ന അർഥത്തിലാണ്. ഇത്തരത്തിലുള്ള ഒരു
നെറ്റ്വർക്കിലൂടെയുള്ള ആശയ വിനിമയം എൻ‌ക്രിപ്റ്റഡ് ആയതിനാൽ ഇവ
സമ്പൂർണ്ണമായും സുരക്ഷിതം എന്നു തന്നെ പറയാം.

ഉദാഹരണത്തിന് ABC എന്ന കമ്പനിക്ക് കൊച്ചി, കോഴിക്കോട്, കൊല്ലം
എന്നിവടങ്ങളിൽ ബ്രാഞ്ചുകളും എല്ലാ ബ്രാഞ്ചിലും ഓരോ ചെറിയ LAN
നെറ്റ്വർക്കുകളും ഓരോ നെറ്റ്വർക്കുകളിലും ഒന്നിലധികം കമ്പ്യൂട്ടറുകളും
ഉണ്ടെന്ന് സങ്കൽ‌പ്പിക്കുക. സാധാരണ ഗതിയിൽ ഈ മൂന്നു LAN
നെറ്റ്വർക്കുകൾക്കും തമ്മിൽ ആശയ വിനിമയം സാധ്യമാവുക കൂടുതലുംഈ-മെയിൽ
സംവിധാനത്തിലൂടെയായിരിക്കും. ഈ മൂന്നു നെറ്റ്വർക്കുകളെ തമ്മിൽ
ബന്ധിപ്പിച്ച് ഒരു വലിയ നെറ്റ്വർക്ക് രൂപപ്പെടുത്താൻ സഹായിക്കുന്ന
സാങ്കേതിക വിദ്യയാണ് VPN. ഒരു വലിയ കമ്പനിയെ സംബന്ധിച്ച് ഇത്തരത്തിൽ ഒരു
നെറ്റ്വർക് ഉണ്ടാക്കുക എന്നത് അവരുടെ ബിസിനസ് സംരഭത്തിന്റെ അനുസ്യൂതമായ
പ്രവർത്തനതിന് അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ്. പല തരത്തിൽ ഇതു
സാധ്യമാണ്. പ്രൊഫഷണൽ ആയി VPN നെറ്റ്വർക്കുകൾ സെറ്റപ്പ് ചെയ്ത്
കൊടുക്കുന്ന ഒരുപാട് IT കമ്പനികൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.
എന്നാൽ ഇവയൊക്കെ മുതൽ മുടക്ക് ആവശ്യമായ കാര്യം തന്നെയാണ്. ഇത്തരം
പ്രൊഫഷണലുകൾ സാധാരണയായി OpenVPN പോലുള്ള VPN സൊല്യൂഷനുകൾ നമ്മുടെ
ആവശ്യത്തിനനുസരിച്ച് configure ചെയ്ത് തരികയാണ് പതിവ്. അതു ചെയ്യുവാനുള്ള
experitise സാധാരണ ഗതിയിൽ ഒരു നല്ല പ്രൊഫഷണലിനു മാത്രമേ കാണുകയുള്ളൂ.

എന്നാൽ ഇനി ഒന്ന് ആലോചിച്ച് നോക്കുക: ഈ മൂന്ന് LAN നെറ്റ്വർക്കുകളും
ഇന്റെർനെറ്റിലൂടെ ഒരു വലിയ നെറ്റ്വർക്ക് എന്നപോലെ (WAN അഥവാ wide area
network) ബന്ധിപ്പിക്കുന്നു, അതു ചെയ്യാൻ പോകുന്നതോ ഒരു പ്രൊഫഷണലിന്റെ
സഹായമില്ലാതെ നിങ്ങൾ തനിയേ.സാധാരണ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഏതൊരാൾക്കും
യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ ഒരു VPN രൂപപ്പെടുത്താൻ
പറ്റുക എന്നു വന്നാൽ അതു വളരെ നല്ല ഒരു കാര്യം തന്നെയാണ്.

ഇതുപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലേയും ഓഫീസിലേയും
കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാം,

ലോകത്തിന്റെ പല ഭാഗങ്ങളിലിരിക്കുന്ന നിങ്ങളുടെ സുഹ്ര്ത്തുക്കളെ നിങ്ങളുടെ
VPN ലേയ്ക്ക് സ്വാഗതം ചെയ്യാം,

മേൽ‌പ്പറഞ്ഞപോലെ ഒന്നിലധികം ലൊക്കേഷനുകളിലുള്ള LAN നെറ്റ്വർക്കുകളെ
തമ്മിൽ ബന്ധിപ്പിച്ച് നിങ്ങളുടെ കമ്പനിയെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാം.

ഫയലുകൾ കൈമാറാം,

പ്രിന്റർ ഷെയർ ചെയ്യാം (കൊച്ചി ഓഫീസിൽ പ്രിപ്പയർ ചെയ്ത ഒരു വർക്ക് ഓർഡർ
നേരിട്ട് നിങ്ങൾ എം.ഡി ഇരിക്കുന്ന കൊല്ലത്തെ ഓഫീസ്സിലെ പ്രിന്ററിലേയ്ക്ക്
പ്രിന്റ് ചെയ്യുന്നു !!) ,

ഇൻസ്റ്റന്റ് മെസ്സേജിങ്ങ് സംവിധാനത്തിലൂടെ ഒഫീഷ്യൽ സംഗതികൾ വളരെ
സുരക്ഷിതമായി ചാറ്റ് ചെയ്യാം,

റിമോട്ട് ഡെസ്ക്ടോപ് ഷെയർ ചെയ്യാം (കൊച്ചിയിലെ ഓഫീസിൽ
ഇരുന്ന്‍കോഴിക്കോട്ടെ റിസെപ്ഷനിലെ കമ്പ്യൂട്ടറിൽ യാഹൂ മെസ്സജർ ഇൻസ്റ്റാൾ
ചെയ്യാം) അങ്ങനെ ഒരു LAN നെറ്റ്വർക്കിൽ എന്തൊക്കെ ചെയ്യാമോ അതെല്ലാം ..
അതും തികച്ചും സൌജന്യമായി * !!.

ഇത്തരത്തിൽ ഫ്രീവെയർ ആയി നമുക്ക് ലഭ്യമായ ഒരു VPN സൊല്യൂഷനാണ് Comodo EasyVPN.

താഴെക്കാണുന്ന URL പിന്തുടർന്ന് സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യുക.
- http://download.comodo.com/cevpn/download/setups/CEVPNSetup_XPVista_x32.msi

ദാ ഇവിടെ ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദ്ദേശങ്ങൾ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
- http://easy-vpn.comodo.com/quick_start.html

EasyVPN ന്റെ പ്രത്യേകതകൾ ഇവിടെ ലഭ്യമാണ്
- http://easy-vpn.comodo.com/features.html

NB: 1. * Comodo EasyVPN സ്വകാര്യ ഉപയോഗങ്ങൾക്ക് തികച്ചും
സൌജന്യമാണെങ്കിലും കൊമേർഷ്യൽ ഉപയോഗങ്ങൾക്ക് ഫീസ് ആവശ്യമാണ്.

2. സൈറ്റിൽ വിശദമായ ഇൻസ്റ്റാൾ നിർദ്ദേശങ്ങൾ ഉള്ളതിനാൽ കൂടുതൽ
അതിനെപ്പറ്റി വിവരിക്കുന്നില്ല. എന്തെങ്കിലും സാങ്കേതിക സഹായം
ആവശ്യമെങ്കിൽ ദയവായി അറിയിക്കുക.

Comments

Popular posts from this blog

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി അയക്കാം

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദം ടെക്സ്റ്റ് മെസേജായി (Voice to Text) അയയ്ക്കാം. ഇതിനൊപ്പം വോയ്‌സ് മെസേജും ഉപയോക്താവിന് കേള്‍ക്കാന്‍ സൗകര്യമുണ്ടാകും. തിരക്കിട്ട സമയങ്ങളില്‍ വോയ്‌സ് മേസേജ് കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ ഫീച്ചര്‍. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. സ്പീച്ച് റിക്കഗ്നിഷന്‍ കമ്പനിയായ Wit.ai യെ ഫെയ്‌സ്ബുക്ക് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഇവരുടെ സാങ്കേതികവിദ്യയുടെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ പുതിയ ഫീച്ചര്‍ വന്നിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ്. അധികം വൈകാതെ ഏവര്‍ക്കും ലഭിക്കും. ശബ്ദസന്ദേശം നല്‍കുന്നയാളുടെ ഉച്ഛാരണം, സംസാര രീതി, സംസാര വ്യക്തത തുട...

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

എത്ര ലക്ഷവും മുടക്കി ആഡംബര സാദനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടാകും. ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1998 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ മാറി. ഇപ്പോഴിതാ ടി.ഐ. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി വെര്‍ടു ഇന്ത്യയിലുമെത്തിയിരിക്കുന്നു. 6,49,990 രൂപയാണ് വെര്‍ടു ടി.ഐയ്ക്ക് ഇന്ത്യയിലെ വില. 2012 ല്‍ സാമ്പത്തികപ്രതിസന്ധി കാരണം വെര്‍ടുവിന്റെ 90 ശതമാനം ഓഹരികളും നോക്കിയ വിറ്റഴിച്ചു, പക്ഷെ കമ്പനി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. കോടീശ്വരന്‍മാര്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമാണ് വെര്‍ടുവിന്റെ പ്രധാനവിപണി. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡലിറക്കി ആഡംബരവിപണിയിലെ തങ്ങളുടെ സാന്നിധ്യം ...

നിങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച 50 വെബ്സൈറ്റുകള്‍

screenr.com – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ റെക്കോര്‍ഡ്‌ ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡ്‌ ചെയ്യാം. ctrlq.org/screenshots – വെബ്സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ഉള്ള ഒരു സേവനം. മൊബൈല്‍ വഴിയും ഡെസ്ക്ടോപ്പ് വഴിയും ഈ സേവനം ഉപയോഗിക്കാം. goo.gl – വലിയ വെബ്സൈറ്റ് യുആര്‍എല്‍ ചെറുതാക്കാന്‍ ഗൂഗിളില്‍ നിന്നുള്ള ഒരു സേവനം. unfurlr.come – ചെറുതാക്ക പെട്ട യുആര്‍എല്‍ റീഡയറക്റ്റ് ചെയ്യുന്ന യുആര്‍എല്‍ കണ്ടുപിടിക്കാന്‍ ഉള്ള വെബ്സൈറ്റ്. qClock – ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് വഴി കണ്ടെത്താനുള്ള ഒരു വെബ്സൈറ്റ്. copypastecharacter.com – നിങ്ങളുടെ കീബോര്‍ഡില്‍ ഇല്ലാത്ത പ്രത്യേക ചിഹ്നങ്ങള്‍ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്. postpost.com – ട്വീറ്റുകള്‍ സെര്‍ച്ച്‌ ചെയ്യാന്‍ ഉള്ള ഒരു സെര്‍ച്ച്‌ എഞ്ചിന്‍. lovelycharts.com – ഫ്ലോചാര്‍ട്ട്, നെറ്റ്‌വര്‍ക്ക് ഡയഗ്രം, സൈറ്...