Skip to main content

നിങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച 50 വെബ്സൈറ്റുകള്‍

  1. screenr.com – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ റെക്കോര്‍ഡ്‌ ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്‌ലോഡ്‌ ചെയ്യാം.
  2. ctrlq.org/screenshots – വെബ്സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ഉള്ള ഒരു സേവനം. മൊബൈല്‍ വഴിയും ഡെസ്ക്ടോപ്പ് വഴിയും ഈ സേവനം ഉപയോഗിക്കാം.
  3. goo.gl – വലിയ വെബ്സൈറ്റ് യുആര്‍എല്‍ ചെറുതാക്കാന്‍ ഗൂഗിളില്‍ നിന്നുള്ള ഒരു സേവനം.
  4. unfurlr.come – ചെറുതാക്ക പെട്ട യുആര്‍എല്‍ റീഡയറക്റ്റ് ചെയ്യുന്ന യുആര്‍എല്‍ കണ്ടുപിടിക്കാന്‍ ഉള്ള വെബ്സൈറ്റ്.
  5. qClock – ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് വഴി കണ്ടെത്താനുള്ള ഒരു വെബ്സൈറ്റ്.
  6. copypastecharacter.com – നിങ്ങളുടെ കീബോര്‍ഡില്‍ ഇല്ലാത്ത പ്രത്യേക ചിഹ്നങ്ങള്‍ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  7. postpost.com – ട്വീറ്റുകള്‍ സെര്‍ച്ച്‌ ചെയ്യാന്‍ ഉള്ള ഒരു സെര്‍ച്ച്‌ എഞ്ചിന്‍.
  8. lovelycharts.com – ഫ്ലോചാര്‍ട്ട്, നെറ്റ്‌വര്‍ക്ക് ഡയഗ്രം, സൈറ്റ്മാപ്പ് തുടങ്ങിയവ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  9. iconfinder.com – വിവിധ വലിപ്പത്തിലുള്ള ഐക്കണ്‍ നല്‍കുന്ന വെബ്സൈറ്റ്.
  10. office.com – ഓഫീസ് ഡോകുമെന്റുകള്‍ക്ക് വേണ്ടിയുള്ള ടെമ്പ്ലേറ്റ്, ക്ലിപ്പ്ആര്‍ട്ട്‌, ചിത്രങ്ങള്‍ തുടങ്ങിയവ ഡൌണ്‍ലോഡ് ചെയ്യാവുന്ന വെബ്സൈറ്റ്.
  11. followupthen.com – ഇമെയില്‍ റീമൈന്‍ഡര്‍ സെറ്റ് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
  12. jotti.org – ഓണ്‍ലൈന്‍ ആയി ഒരു ഫയല്‍ വൈറസ്‌ ഇന്‍ഫെക്റ്റഡ് ആണോ എന്ന് ചെക്ക് ചെയ്യാന്‍ കഴിയുന്ന സേവനം.
  13. wolframalpha.com – വളരെ പെട്ടന്ന്‍ നേരിട്ട് നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന സെര്‍ച്ച്‌ എഞ്ചിന്‍.
  14. printwhatyoulike.com – എളുപ്പത്തില്‍ വെബ്ബ് പേജുകള്‍ പ്രിന്റ്‌ ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  15. joliprint.com – ന്യൂസ്‌ ആര്‍ട്ടിക്കിള്‍, ബ്ലോഗ്‌ പേജുകള്‍ തുടങ്ങിയവ ന്യൂസ്‌പേപ്പര്‍ പോലെയുള്ള രൂപത്തിലാക്കുന്ന ഒരു സേവനം.
  16. ctrql.org/rss – ആര്‍എസ്എസ് ഫീഡുകള്‍ സെര്‍ച്ച്‌ ചെയ്ത് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ്.
  17. e.ggtimer.com – ഓണ്‍ലൈന്‍ ആയുള്ള ഒരു കൌണ്ട് ഡൌണ്‍ ടൈമര്‍.
  18. coralcdn.org – വളരെ വലിയ ട്രാഫിക് കാരണം ഡൌണ്‍ ആയ വെബ്സൈറ്റ് നമുക്ക് ഈ സിഡിഎന്‍ വെബ്സൈറ്റ് വഴി സന്ദര്‍ശിക്കാം.
  19. random.org – രണ്ട് നമ്പറുകള്‍ക്ക് ഇടയില്‍ ഉള്ള ഒരു റാന്റം നമ്പര്‍ നല്‍കുന്ന വെബ്സൈറ്റ്.
  20. pdfescape.com – വെബ്ബ് ബ്രൌസര്‍ വഴി പിഡിഎഫ് ഫയല്‍ എഡിറ്റ്‌ ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  21. viewer.zoho.com – പ്രസന്റേഷന്‍, പിഡിഎഫ് എന്നീ ഫയലുകളുടെ പ്രിവ്യു ഓണ്‍ലൈന്‍ ആയി കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  22. tubemogul.com – ഒറ്റ തവണ അപ്‌ലോഡ്‌ ചെയ്ത് വിവിധ വീഡിയോ ഷെയറിംഗ് വെബ്സൈറ്റുകളിലേക്ക് വീഡിയോ പെട്ടന്ന്‍ അപ്‌ലോഡ്‌ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
  23. ctrlq.org/dictation – ഓണ്‍ലൈന്‍ ആയി ശബ്ദം തിരിച്ചറിയാന്‍ ഉള്ള ഒരു സേവനം.
  24. scr.im – വളരെ സുരക്ഷിതമായി ഇമെയില്‍ ഷെയര്‍ ചെയ്യാനുള്ള ഒരു സേവനം.
  25. spypig.com – നമ്മള്‍ അയച്ച ഇമെയില്‍ വായിച്ചോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സേവനം.
  26. myfonts.com/WhatTheFont – ഒരു ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏതാണെന്ന് കണ്ടെത്താനുള്ള ഒരു സേവനം.
  27. google.com/webfonts – സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ഓപ്പണ്‍‌സോഴ്സ് ഫോണ്ടുകളുടെ ശേഖരം.
  28. regex.info – ഒരു ചിത്രത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ ഒളിപ്പിച്ച് വെച്ചിടുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  29. livestream.com – വെബ്ബ് വഴി ലൈവ് ടെലികാസ്റ്റിംഗ് നടത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  30. iwantmyname.com – നിങ്ങള്‍ക്ക് വേണ്ട ഡൊമൈന്‍ നെയിം ലഭ്യമാണോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ്.
  31. homestyler.com – നിങ്ങളുടെ വീടിന്റെ മോഡല്‍ ത്രീ ഡിയില്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  32. join.me – നിങ്ങളുടെ ഡെസ്ക്ടോപ്പ് സ്ക്രീന്‍ വെബ്ബ് വഴി ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
  33. onlineocr.net – ഓണ്‍ലൈന്‍ OCR ടൂള്‍
  34. flightstats.com – ഫ്ലൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  35. wetransfer.com – വെബ്ബ് വഴി വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  36. hundredzeros.com – സൗജന്യമായി ലഭിക്കുന്ന കിന്റില്‍ ബുക്ക്‌ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  37. polishmywriting.com – നിങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷ് ടെക്സ്റ്റിലെ സ്പെല്ലിംഗ് അല്ലെങ്കില്‍ ഗ്രാമര്‍ തെറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  38. marker.to – വളരെ എളുപ്പത്തില്‍ ഒരു വെബ്ബ് പേജിലെ ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യ്ത് ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
  39. typewith.me – ഒരേസമയം കുറെ ആളുകളുമായി പങ്കുവെച്ച്കൊണ്ട് ഒരു ഡോകുമെന്റില്‍ വര്‍ക്ക്‌ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
  40. whichdateworks.com – ഒരു പരിപാടി നടത്തേണ്ട അനുയോജ്യമായ തീയ്യതി കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
  41. gtmetrix.com – നിങ്ങളുടെ വെബ്സൈറ്റിന്റെ പെര്‍ഫോമന്‍സ് അളക്കാന്‍ ഉള്ള ഒരു ഓണ്‍ലൈന്‍ സേവനം.
  42. imo.im – ഈ വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് സ്കൈപ്പ്, ജിമെയില്‍, ഫെയ്സ്ബുക്ക്‌ എന്നീ അക്കൗണ്ടുകളിലെ കൂട്ടുകാരുമായി ഒരേ സമയം ചാറ്റ് ചെയ്യാം.
  43. similarsites.com – നിങ്ങള്‍ക്ക് ഇഷ്ടപെട്ട വെബ്സൈറ്റിനോട് സാമ്യമുള്ള വെബ്സൈറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
  44. whoishostingthis.com – വെബ്സൈറ്റുകളുടെ വെബ്ബ് ഹോസ്റ്റ് കമ്പനി ഏതെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
  45. disposablewebpage.com – സ്വയം നശിക്കുന്ന വെബ്ബ് പേജുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സേവനം.
  46. zoom.it – ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ സൂം ചെയ്യാതെ കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  47. safeweb.norton.com – ഒരു വെബ്സൈറ്റിന്റെ വിശ്വാസത അളക്കാനുള്ള സേവനം.
  48. youtube.com/leanback – യുട്യൂബ് ചാനല്‍ ടിവി മോഡില്‍ കാണാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  49. talltweets.com – 140 അക്ഷരങ്ങളില്‍ കൂടുതല്‍ ഉള്ള ട്വീറ്റുകള്‍ അയക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
  50. mixlr.com – ഓഡിയോ ലൈവ് ആയി ടെലികാസറ്റ്‌ ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്.

Comments

Popular posts from this blog

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി അയക്കാം

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദം ടെക്സ്റ്റ് മെസേജായി (Voice to Text) അയയ്ക്കാം. ഇതിനൊപ്പം വോയ്‌സ് മെസേജും ഉപയോക്താവിന് കേള്‍ക്കാന്‍ സൗകര്യമുണ്ടാകും. തിരക്കിട്ട സമയങ്ങളില്‍ വോയ്‌സ് മേസേജ് കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ ഫീച്ചര്‍. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. സ്പീച്ച് റിക്കഗ്നിഷന്‍ കമ്പനിയായ Wit.ai യെ ഫെയ്‌സ്ബുക്ക് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഇവരുടെ സാങ്കേതികവിദ്യയുടെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ പുതിയ ഫീച്ചര്‍ വന്നിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ്. അധികം വൈകാതെ ഏവര്‍ക്കും ലഭിക്കും. ശബ്ദസന്ദേശം നല്‍കുന്നയാളുടെ ഉച്ഛാരണം, സംസാര രീതി, സംസാര വ്യക്തത തുട...

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

എത്ര ലക്ഷവും മുടക്കി ആഡംബര സാദനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടാകും. ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1998 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ മാറി. ഇപ്പോഴിതാ ടി.ഐ. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി വെര്‍ടു ഇന്ത്യയിലുമെത്തിയിരിക്കുന്നു. 6,49,990 രൂപയാണ് വെര്‍ടു ടി.ഐയ്ക്ക് ഇന്ത്യയിലെ വില. 2012 ല്‍ സാമ്പത്തികപ്രതിസന്ധി കാരണം വെര്‍ടുവിന്റെ 90 ശതമാനം ഓഹരികളും നോക്കിയ വിറ്റഴിച്ചു, പക്ഷെ കമ്പനി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. കോടീശ്വരന്‍മാര്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമാണ് വെര്‍ടുവിന്റെ പ്രധാനവിപണി. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡലിറക്കി ആഡംബരവിപണിയിലെ തങ്ങളുടെ സാന്നിധ്യം ...