നോക്കിയയുടെ ഒരു കുഞ്ഞന്‍ഫോണുണ്ടായിരുന്നു…
മൊബൈല്‍ ഫോണുകള്‍ തരംഗമാകുന്ന കാലത്ത് എല്ലാവരും മോഹിച്ചൊരു മോഡല്‍…
നോക്കിയ 1100. ഒരു പത്തുവര്‍ഷത്തിനപ്പുറം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍ക്ക്
മറക്കാനാവില്ല ഈ കുഞ്ഞന്‍ മോഡല്‍. ഗൃഹാതുരത്വം മനസിലുള്ളവര്‍ക്ക് ഇതാ ആ
സന്തോഷവാര്‍ത്തയും എത്തിക്കഴിഞ്ഞു. നോക്കിയ 1100 തിരിച്ചുവരുന്നു. അതും
ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍.
നോക്കിയയുടെ 1100 മോഡലിന്റെ രണ്ടാംവരവിനായി ക്വാഡ് കോര്‍ പ്രൊസസര്‍ തയാറായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 512 മെഗാ ബൈറ്റ് റാമുമായായിരിക്കും ആന്‍ഡ്രോയിഡില്‍ നോക്കിയ 1100 വിപണിയില്‍ തിരിച്ചുവരികയെന്നും ബെഞ്ച്മാര്‍ക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫോണിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
2016 ന്റെ അവസാനപാദത്തിലേ ഫോണ്‍ വിപണിയിലെത്തിക്കാന്‍ നോക്കിയക്കു കഴിയൂ. കമ്പനിയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്ത സാഹചര്യത്തിലുള്ള ഉപാധി പ്രകാരം നോക്കിയ എന്ന ബ്രാന്‍ഡില്‍ ഇക്കാലം വരെ ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനാവില്ലെന്ന വ്യവസ്ഥയുള്ളതിനാലാണ് ഇത്.
2003-ലാണ് നോക്കിയ 1100 മോഡല്‍ പുറത്തിറക്കിയത്. ലോകത്താകമാനം രണ്ടരക്കോടി ജനങ്ങള്‍ ഈ മോഡല്‍ വാങ്ങിയെന്നാണ് കണക്ക്. ലോകത്തെ ഏറ്റവും പ്രചാരം നേടിയ മൊബൈല്‍ ഫോണും 1100 മോഡലായിരുന്നു. ഇടക്കാലത്ത് ഉല്‍പാദനം നിര്‍ത്തിവച്ചിരുന്ന നോക്കിയ കഴിഞ്ഞവര്‍ഷം എന്‍ 1 ടാബ്ലെറ്റ് പുറത്തിറക്കിക്കൊണ്ടാണ് വിപണിയിലേക്കു മടങ്ങിവന്നത്.

Comments
Post a Comment