ഒരു ആഴ്ചയില്‍ ഏതൊക്കെ മൊബൈല്‍ മെസ്സേജിങ്ങ് അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം. 44 ശതമാനം സ്‌മാര്‍ട്ട് ഫോണ്‍ ഉപയോക്‌താക്കള്‍ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും വാട്‌സ് ആപ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഫേസ്‌ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ വെറും 35 ശതമാനമാണ്. അമേരിക്കയിലെ 16 നും 24 നും പ്രായക്കാര്‍ക്കിടയില്‍ സ്‌നാപ്‌ചാറ്റ് എന്ന മെസേജ് അപ്ലികേഷന് പ്രചാരമേറുന്നതായി സര്‍വേ കണ്ടെത്തി.
28 ശതമാനം ആളുകള്‍ ആഴ്‌ചയില്‍ ഒരു തവണയെങ്കിലും വിചാറ്റ് ഉപയോഗിക്കുന്നുണ്ട്. അതില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നാണ്. 17 ശതമാനം ഉപഭോക്താക്കളുമായി ബിബിഎം മെസഞ്ചര്‍ തൊട്ടുപിറകില്‍ ഉണ്ട്. അവരുടെ ഭൂരിപക്ഷം ഉപഭോക്താക്കളും ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക എന്നിവടങ്ങളില്‍ നിന്നും ആണ്.
ട്വിറ്ററിനെ കടത്തിവെട്ടിയതായി ഏപ്രിലില്‍ വാട്‌സ്ആപ്പ് ചീഫ് എക്‌സിക്യുട്ടീവ് യാന്‍ കൗം വ്യക്‌തമാക്കിയിരുന്നു. അടുത്തിടെ വോയ്‌സ് മെസേജ് സേവനം കൂടി അവതരിപ്പിച്ച വാട്‌സ് ആപ്പ് മാസംതോറും ലോകമൊട്ടുക്കെ ഉപയോഗിക്കപ്പെടുന്നവരുടെ എണ്ണം 300 ദശലക്ഷമാണ്.