Skip to main content

ലിനക്സില്‍ ഡയലപ് മോഡം വഴി ഇന്റെര്‍നെറ്റ് കണക്റ്റ് ചെയ്യാന്‍ വീവ് ഡയല്‍

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്രചാരത്തിലായെങ്കിലും ഇന്നും ധാരാളം
പേര്‍ ഡയലപ് മോഡം വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മുന്‍പ്
ലാന്‍ഡ് ലൈന്‍ ഫോണുകള്‍ വഴിയായിരുന്നു അധികം കണക്ഷനുകളും
എടുത്തിരുന്നതെങ്കില്‍ ഇന്നു പ്രചാരമുള്ളത് യു എസ് ബി വഴി കണക്റ്റ്
ചെയ്യുന്ന വയര്‍ലസ് ഇന്റര്‍നെറ്റ് ഡിവൈസുകള്‍ക്കാണ് – റിലയന്‍സ് നെറ്റ്
കണക്റ്റ്, ടാറ്റ പ്ളഗ് റ്റു സര്‍ഫ് , ടാറ്റാ ഫോട്ടോണ്‍ പ്ളസ് ,
ബി.എസ്.എന്‍.എല്‍ ഇ.വി.ഡി.ഒ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. ലിനക്സില്‍
ഡയലപ് മോഡം കണക്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന വീവ് ഡയല്‍ പ്രോഗ്രാമിന്റെ
കോണ്‍ഫിഗറേഷന്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്.
ഡയലപ് മോഡങ്ങളുടെ പൊതു സ്വഭാവം അവയെല്ലാം സര്‍വീസ് പ്രൊവൈഡര്‍ (Service
Provider – ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന കമ്പനി ) നല്കുന്ന ഒരു
പ്രത്യേക നമ്പറിലേക്ക് ഡയല്‍ ചെയ്താണ് ഇന്റര്‍നെറ്റിലേക്ക് കണക്ട്
ചെയ്യുന്നത് എന്നതാണ്. ഇപ്രകാരം ഡയല്‍ ചെയ്തു കഴിഞ്ഞാല്‍ ആ നമ്പറിനോടു
കണക്റ്റ് ചെയ്തിരിക്കുന്ന സര്‍വീസ് പ്രൊവൈഡറുടെ സര്‍വര്‍ കമ്പ്യൂട്ടര്‍
ഒരു യൂസര്‍നെയിമും പാസ് വേര്‍ഡും ആവശ്യപ്പെടും. ഉപയോക്താവിന്റെ
കമ്പ്യൂട്ടറിലെ സോഫ്റ്റ് വെയര്‍ ഈ യൂസര്‍നെയിമും പാസ് വേര്‍ഡും സര്‍വറിന്
അയച്ചു കൊടുക്കും. സര്‍വര്‍ ഈ യൂസര്‍നെയിമും പാസ് വേര്‍ഡും ശരിയാണ്
എന്നുറപ്പു വരുത്തിയ ശേഷം ഉപയോക്താവിന്റെ കമ്പ്യൂട്ടറിനെ
ഇന്റര്‍നെറ്റിലേക്ക് കണക്റ്റ് ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിന് ഒരു
ഉപയോക്താവിന്റെ ഡയലപ് സോഫ്റ്റ് വെയറില്‍ മൂന്നു വിവരങ്ങള്‍
നല്‍കേണ്ടതുണ്ട് – ഡയല്‍ ചെയ്യേണ്ട നമ്പര്‍, യൂസര്‍നെയിം, പാസ് വേര്‍ഡ്.
ഈ മൂന്നു കാര്യങ്ങളും അറിയാമെങ്കില്‍ നിങ്ങള്‍ക്ക് ഏവിടെ നിന്നും ഡയലപ്
ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും.വീവ് ഡയല്‍ (WvDial) പ്രോഗ്രാം റെഡ്
ഹാറ്റ്, സൂസെ, ഉബുണ്ടു,ഡെബിയന്‍ തുടങ്ങിയ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളുടെ
ഏറ്റവും പുതിയ വേര്‍ഷനുകളില്‍ ലഭ്യമാണ്. ആര്‍.പി.എം പാക്കേജ് മാനേജറെ
(RPM) അടിസ്ഥാനമായുള്ള ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്ക് (റെഡ് ഹാറ്റ്,
സൂസെ,ഫെഡോറ …) ഈ പ്രോഗ്രാം http://rpm.pbone.net/ എന്ന സൈറ്റില്‍ നിന്നും
ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഡെബിയന്‍ പാക്കേജ് അടിസ്ഥാനമാക്കിയുള്ളവക്ക്
(ഡെബിയന്‍,ഉബുണ്ടു ….) http://packages.debian.org/ നിന്നും. വീവ്
ഡയലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇതാണ്
(http://alumnit.ca/wiki/index.php?page=WvDial).

WvDial ന്റെ കോണ്‍ഫിഗറേഷനുകള്‍ സൂക്ഷിക്കപ്പെടുന്നതു സാധാരണ ഗതിയില്‍
/etc/wvdial.conf എന്ന ഫയലില്‍ ആണ്. ഈ ഫയലില്‍ ഉപയോക്താവു
ഉപയോഗിക്കുന്ന മോഡത്തിനെക്കുറിച്ചുള്ള ചില സാങ്കേതിക വിവരങ്ങള്‍ (മോഡം
ടൈപ്,ബോഡ് റേറ്റ് …..) കൂടാതെ ഫോണ്‍ നമ്പര്‍,യൂസര്‍നെയിം,പാസ് വേര്‍ഡ്
എന്നിവയും ഉണ്ടാകണം. ഇതില്‍ ഫോണ്‍ നമ്പര്‍,യൂസര്‍നെയിം,പാസ് വേര്‍ഡ്
എന്നിവ ഉപയോക്തവിന് അറിയാവുന്നവയാണ്. മോഡത്തിനെ കുറിച്ചുള്ള മറ്റു
വിവരങ്ങള്‍ ലഭിക്കുന്നതിനു മോഡം കമ്പ്യൂട്ടറിനോടു കണക്ട് ചെയ്ത ശേഷം ഒരു
ഷെല്ലില്‍ "wvdialconf" എന്ന കമാന്‍ഡ് നലികിയാല്‍ മതി. ഇതു മോഡത്തിന്റെ
വിവരങ്ങള്‍ കണ്ടുപിടിച്ച് /etc/wvdial.conf എന്ന ഫയലില്‍ എഴുതും. അതിനു
ശേഷം ഈ ഫയല്‍ തുറന്ന് ഉപയോക്താവിന്റെ യൂസര്‍നെയിം, പാസ് വേര്‍ഡ്
എന്നിവയും സര്‍വീസ് പ്രൊവൈഡറുടെ ഫോണ്‍ നമ്പറും നലികിയാല്‍ മതി. ഇതിനു
ശേഷം "wvdial" എന്ന കമാന്‍ഡ് ഷെല്ലില്‍ നലികിയാല്‍ മോഡം
ഇന്റര്‍നെറ്റിലേക്ക് കണക്റ്റ് ചെയ്യപ്പെടും. ഈ കമാന്‍ഡുകളെല്ലാം
നല്‍കേണ്ടത് റൂട്ട് (root) ഉപയോക്താവോ അല്ലെങ്കില്‍ സൂഡോ (sudo) പവര്‍
ഉള്ള ഉപയോക്താവായോ ആണ്.

ഇനി ഒരു ഉദാഹരണം നോക്കാം. ഈ കോണ്‍ഫിഗറേഷന്‍ ടാറ്റാ ഇന്‍ഡിക്കോമിന്റെ
പ്ളഗ് റ്റു സര്‍ഫ് മോഡം (യു.എസ്.ബി.) ഉപയോഗിച്ചുള്ളതാണ്. ആദ്യം മോഡം
കണക്റ്റ് ചെയ്ത ശേഷം കമാന്‍ഡ് പ്രോംപ്റ്റില്‍ "wvdialconf" എന്നു
നല്‍കുക. ഇതില്‍ ഉപയോക്താവ് സൂഡോ പവര്‍ ഉള്ളതിനാല്‍ എല്ലാ
കമാന്‍ഡുകളുടെയും മുന്‍പ് "sudo" എന്നു ചേര്‍ക്കണം – റൂട്ട് (root)
ഉപയോക്താവാണെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ല. "wvdialconf"
ഉപയോഗിക്കുമ്പോള്‍ ഒരു പാടു ഔട്പുട്ട് ലഭിക്കും. ഇതിന്റെ ആദ്യത്തെയും
അവസാനത്തേയും ഏതനും വരികള്‍ മാത്രമേ ഇവിടെ കൊടുക്കുന്നുള്ളൂ.

safeer@penguinpower:~$ sudo wvdialconf
Editing `/etc/wvdial.conf'.

Scanning your serial ports for a modem.
……..
………..
Found a modem on /dev/ttyACM0.
Modem configuration written to /etc/wvdial.conf.
ttyACM0<Info>: Speed 460800; init "ATQ0 V1 E1 S0=0 &C1 &D2 +FCLASS=0″

മുകളില്‍ കണ്ട ഔട്പുട്ടില്‍ ഈ രണ്ടു വരികള്‍ ശ്രദ്ധിക്കുക:

Found a modem on /dev/ttyACM0.
Modem configuration written to /etc/wvdial.conf.

വീവ് ഡയലിനു കണക്റ്റ് ചെയ്ത മോഡം കണ്ടെത്താനും അതിന്റെ കോണ്‍ഫിഗറേഷന്‍
"/etc/wvdial.conf" എന്ന ഫയലിലേക്കു എഴുതാനും സാധിച്ചു എന്നാണ് ഇതു
സൂചിപ്പിക്കുന്നതു. ഇനി ഈ ഫയല്‍ തുറന്നു അതില്‍ ഫോണ്‍ നമ്പര്‍,
യൂസര്‍നെയിം, പാസ് വേര്‍ഡ് എന്നിവ ചേര്‍ത്താല്‍ മതി. ഇതിനായി ഏതെങ്കിലും
ഒരു ടെക്സ്റ്റ് എഡിറ്റര്‍ ഉപയോഗിക്കാം, ഞാന്‍ ഉപയോഗിക്കുന്നത് ജി എഡിറ്റ്
എന്ന ആപ്പ്ളിക്കേഷന്‍ ആണ്. ഇതിനായി "sudo gedit /etc/wvdial.conf"
എന്ന കമാന്‍ഡ് ഉപയോഗിക്കുക.

ഈ ഫയലിന്റെ ഉള്ളടക്കം നമുക്കൊന്നു പരിശോധിക്കാം.

[Dialer Defaults]
Init2 = ATQ0 V1 E1 S0=0 &C1 &D2 +FCLASS=0
Modem Type = USB Modem
; Phone = <Target Phone Number>
ISDN = 0
; Username = <Your Login Name>
Init1 = ATZ
; Password = <Your Password>
Modem = /dev/ttyACM0
Baud = 460800

ഇതില്‍ Phone,Username,Password എന്നിവയാണു മാറ്റം വരുത്തേണ്ടത്.
ഇതിനായി ഈ വരികളുടെ തുടക്കത്തിലുള്ള ";" ഡിലീറ്റ് ചെയ്യുക. അതിനു ശേഷം
"=" ന്റെ വലതു വശത്തുള്ള ഭാഗം ഡിലീറ്റ് ചെയ്ത് അവിടെ ശരിയായ
സെറ്റിങ്ങുകള്‍ ചേര്‍ക്കണം. ടാറ്റാ ഇന്‍ഡിക്കോമിന്റെ സെറ്റിങ്ങുകള്‍
താഴെ കൊടുക്കുന്നു:

Phone = #777
Username = internet
Password = internet

ഇത്രയും മാറ്റം വരുത്തിയ ശേഷം ഫയല്‍ സേവ് ചെയ്യുക. സാധാരണ ഗതിയില്‍
ഇതിനു ശേഷം "wvdial" എന്ന കമാന്‍ഡ് ഉപയോഗിച്ച് ഇന്റര്‍നെറ്റിലേക്കു
കണക്റ്റ് ചെയ്യാം. പക്ഷെ ചില സര്‍വീസ് പ്രൊവൈഡര്‍മാരുടെ (ടാറ്റാ
ഇന്‍ഡികോം അടക്കം) സര്‍വറുകളുമായി കണക്ട് ചെയ്യാന്‍ ഇതിനു പുറമെ താഴെ
പറയുന്ന രണ്ടു സെറ്റിങ്ങുകള്‍ കൂടി ആവശ്യമായി വരും.

Stupid Mode = 1
Start PPPD = yes

ഈ രണ്ടു വരികള്‍ കൂടി /etc/wvdial.conf ഫയലില്‍ ചേര്‍ക്കുക. ഇപ്പോള്‍
ഫയലിലെ ഉള്ളടക്കം ഇങ്ങനെ ആയിരിക്കും:

[Dialer Defaults]
Init2 = ATQ0 V1 E1 S0=0 &C1 &D2 +FCLASS=0
Modem Type = USB Modem
Phone = #777
ISDN = 0
Username = internet
Init1 = ATZ
Password = internet
Modem = /dev/ttyACM0
Baud = 460800
Stupid Mode = 1
Start PPPD = yes

ഇനി മോഡം ഡയല്‍ ചെയ്യാം, ഇതിനായി "wvdial" കമാന്‍ഡ് നല്കുക. ഇതിന്
ഒരുപാട് ഔട്പുട് ലഭിക്കും. അതില്‍ ഈ വരി ശ്രദ്ധിക്കുക:

safeer@penguinpower:~$ sudo wvdial
……………………….
"Carrier detected. Starting PPP immediately"

………………….
ഇതിനര്‍ഥം വീവ് ഡയല്‍ സര്‍വറുമായി കണക്ഷന്‍ സ്ഥാപിച്ചു എന്നാണ്. ഇനി ഈ
വരിയുടെ താഴെയായി ഇങ്ങനെ തുടങ്ങുന്ന നാലു വരികള്‍ കാണാം:

local IP address xxx.xxx.xxx.xxx
remote IP address xxx.xxx.xxx.xxx
primary DNS address xxx.xxx.xxx.xxx
secondary DNS address xxx.xxx.xxx.xxx

ഇതില്‍ ഓരോ "xxx.xxx.xxx.xxx" എന്നെഴുതിയിരിക്കുന്ന സ്ഥലത്തും ഓരോ
വ്യത്യസ്ത ഐ.പി. അഡ്രസ്സുകള്‍ ആയിരിക്കും ഉണ്ടാകുക. ഈ വരികള്‍ കണ്ടാല്‍
ഉപയോക്താവിന് ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടി എന്നുറപ്പിക്കാം.
ഇന്റര്‍നെറ്റ് കണക്ഷന്റെ ഉപയോഗം തീരുന്ന വരെ "wvdial" ടൈപ് ചെയ്ത
ടെര്‍മിനല്‍ വിന്‍ഡോ (കമാന്‍ഡ് പ്രോംപ്റ്റ്) തുറന്നിരിക്കണം. ആവശ്യം
കഴിഞ്ഞാല്‍ ഡിസ്കണക്റ്റ് ചെയ്യുന്നതിനായി ടെര്‍മിനല്‍ വിന്‍ഡോയില്‍
കണ്‍ട്രോള്‍ കീയും സി യും (Ctrl+C) ഒന്നിച്ചമര്‍ത്തിയാല്‍ മതി.

ടാറ്റ ഇന്‍ഡിക്കോമിന്റെയും റിലയന്‍സ് നെറ്റ് കണക്റ്റിന്റെയും 56
കെ.ബി.പി.എസ് വേഗതയുള്ള മോഡങ്ങളുടെ സെറ്റിങ്ങുകള്‍ ഒരു പോലെയാണ്. അതു
കൊണ്ട് മുകളില്‍ കൊടുത്ത wvdial.conf റിലയന്‍സിനും ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ ഒന്നു മുതല്‍ മൂന്നു വരെ എം.ബി.പി.എസ് സ്പീഡ് നല്‍കുന്ന പുതിയ
മോഡങ്ങളില്‍ യൂസര്‍നെയിമും പാസ് വേര്‍ഡും ആ മോഡത്തിന്റെ മൊബൈല്‍ നമ്പര്‍
തന്നെ ആയിരിക്കും. കൂടാതെ മറ്റു മോഡം സെറ്റിങ്ങുകള്‍ ലഭിക്കാന്‍ മോഡം
കണക്ടു് ചെയ്ത ശേഷം wvdialconf ഉപയോഗിക്കുകയും വേണം.

Comments

Popular posts from this blog

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി അയക്കാം

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി ശബ്ദം ടെക്സ്റ്റ് മെസേജായി (Voice to Text) അയയ്ക്കാം. ഇതിനൊപ്പം വോയ്‌സ് മെസേജും ഉപയോക്താവിന് കേള്‍ക്കാന്‍ സൗകര്യമുണ്ടാകും. തിരക്കിട്ട സമയങ്ങളില്‍ വോയ്‌സ് മേസേജ് കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ ഫീച്ചര്‍. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. സ്പീച്ച് റിക്കഗ്നിഷന്‍ കമ്പനിയായ Wit.ai യെ ഫെയ്‌സ്ബുക്ക് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഇവരുടെ സാങ്കേതികവിദ്യയുടെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ പുതിയ ഫീച്ചര്‍ വന്നിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ്. അധികം വൈകാതെ ഏവര്‍ക്കും ലഭിക്കും. ശബ്ദസന്ദേശം നല്‍കുന്നയാളുടെ ഉച്ഛാരണം, സംസാര രീതി, സംസാര വ്യക്തത തുട

വെര്‍ടു – ആറരലക്ഷം രൂപക്ക് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണ്‍ – ഇപ്പോള്‍ ഇന്ത്യയിലും

എത്ര ലക്ഷവും മുടക്കി ആഡംബര സാദനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഉണ്ടാകും. ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1998 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ മാറി. ഇപ്പോഴിതാ ടി.ഐ. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി വെര്‍ടു ഇന്ത്യയിലുമെത്തിയിരിക്കുന്നു. 6,49,990 രൂപയാണ് വെര്‍ടു ടി.ഐയ്ക്ക് ഇന്ത്യയിലെ വില. 2012 ല്‍ സാമ്പത്തികപ്രതിസന്ധി കാരണം വെര്‍ടുവിന്റെ 90 ശതമാനം ഓഹരികളും നോക്കിയ വിറ്റഴിച്ചു, പക്ഷെ കമ്പനി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. കോടീശ്വരന്‍മാര്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമാണ് വെര്‍ടുവിന്റെ പ്രധാനവിപണി. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡലിറക്കി ആഡംബരവിപണിയിലെ തങ്ങളുടെ സാന്നിധ്യം

USB versions

USB 1.1: Released in August 1998, this is the first USB version to be widely adopted (the original version 1.0 never made it into consumer products). It has a top speed of 12Mbps (though in many cases only performs at 1.2Mbps). It's largely obsolete. USB 2.0: Released in April 2000, it has a max speed of 480Mbps in Hi-Speed mode, or 12Mbps in Full-Speed mode. It currently has the max power out put of 2.5V, 1.8A and is backward-compatible with USB 1.1. USB 3.0: Released in November 2008, USB 3.0 has the top speed of 5Gbps in SuperSpeed mode. A USB 3.0 port (and connector) is usually colored blue. USB 3.0 is backward-compatible with USB 2.0 but its port can deliver up to 5V, 1.8A of power. USB 3.1: Released in July 26, 2013, USB 3.1 doubles the speed of USB 3.0 to 10Gbps (now called SuperSpeed+ or SuperSpeed USB 10 Gbps), making it as fast as the original Thunderbolt standard. USB 3.1 is backward-compatible with USB 3.0 and USB 2.0. USB 3.1 has three power profiles (according to