Skip to main content

Posts

എന്താണ് നെറ്റ് ന്യൂട്രാലിറ്റി (Net Neutrality), അത് ഇല്ലാതായാല്‍ നമ്മളെ എങ്ങനെ ബാധിക്കും

ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഉള്ളടക്കവും, യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. ഇന്റര്‍നെറ്റ്‌ എങ്ങനെ ഉപയോഗിക്കണമെന്ന് യാതൊരു സാഹചര്യത്തിലും ഇന്റര്‍നെറ്റ്‌ സേവനദാതാക്കള്‍ നിയന്ത്രിക്കാന്‍ പാടില്ല എന്നുള്ളതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നതുകൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ ഡേറ്റാ പ്ലാനിനു പുറമേ അധിക പണം ഈടാക്കുമെന്ന ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളുടെ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ സേവനങ്ങള്‍ വന്നതോടെ ഫോണ്‍വിളി വഴി ലഭിച്ചിരുന്ന വരുമാനത്തില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നു. വാട്ട്‌സ്ആപ്പ്, ടെലഗ്രാം പോലെയുള്ള ടെക്സ്റ്റ്‌ സന്ദേശ ആപ്പുകള്‍ എസ്എംഎസ് വിപണിയെയും തളര്‍ത്തിയിരിക്കുന്നു. പ്രധാനമായും ഈ രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടെലികോം സേവനദാതാക്കള്‍, ഇന്റര്‍നെറ്റ് ഡാറ്റാ പലതട്ടില്‍ ആക്കി വ്യത്യസ്ത നിരക്ക് ഈടാക്കണമെന്ന് വാശിപിടിക്കുന്നത്....

Start Your Own Internet Radio Station for Free

If you're the kind of person who insists on handpicking a road-trip playlist rather than just setting your music player to shuffle, you were born for radio, baby. Fortunately, you don't have to let your daily life get in the way of your broadcasting fantasies. As long as you have a PC with a broadband connection, you have what it takes to inflict your talk-radio rants or musical taste on anyone who'll listen. The Quick Way For a quick and dirty way to stream music to your buddies, you can simply grab a male-to-male 3.5mm RCA audio cable, plug one end into the microphone jack and the other end into the headphone jack, and either start a Skype session or sign up for an account with a Web-based streaming service ( Justin.tv  or  Ustream.tv , for example) to get going.   Your computer will feed your audio output (from the headphone jack) to the audio input (from the mic jack) and broadcast it to whoever is on your stream. All you have to do is open up your MP3...

ആന്‍ഡ്രോയിഡിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍ !

നല്ല വെറൈറ്റി പേര് തന്നെയാണ് അല്ലെ…ആന്‍ഡ്രോയിഡ്..! ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഓപറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്.ഈ ആന്‍ഡ്രോയിഡിനെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്… 1. ആന്‍ഡി റൂബിന്റെ നേതൃത്വത്തില്‍ 2003ല്‍ സ്ഥാപിച്ച ഒരു കമ്പനിയാണ് ഈ ഒഎസ് വികസിപ്പിച്ചത്. പിന്നീട് ആഗസ്റ്റ് 2005ല്‍ 50 മില്ല്യണ്‍ ഡോളറിന് ഗൂഗിള്‍ ഈ കമ്പനി ഏറ്റെടുക്കുകയായിരുന്നു 2. ഗൂഗിള്‍ ഔദ്യോഗികമായി ഈ ഒഎസ് അവതരിപ്പിക്കുന്നത് നവംബര്‍ 2007നാണ്. 3. ഡിജിറ്റല്‍ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാനുളള സോഫ്റ്റ്‌വെയറായാണ് ആന്‍ഡ്രോയിഡ് ആദ്യം വികസിപ്പിക്കുന്നത്. 4. 2008 ഒക്ടോബറില്‍ വിപണിയിലെത്തിയ എച്ച്ടിസി ഡ്രീം ആണ് ആദ്യമായി ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണ്‍. 5. 100 കോടിയിലധികം ആളുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളാണെന്ന് കമ്പനി അവകാശപ്പെടുന്നു. 6. ഭക്ഷണ സാധനങ്ങളുടേയും മധുര പലഹാരങ്ങളുടേയും പേരിലാണ് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇറങ്ങുന്നത്. 7.   A for Atsro (1.0) B for Bender (1.1) C for Cupcake (1.5) D for Donut (1.6) ...

സിനിമയും ഷെയര്‍ ചെയ്യാം വാട്‌സ് ആപ്പിലൂടെ

വാട്‌സ് ആപ്പിലൂടെ ചെറിയ വീഡിയോകള്‍ കൈമാറിയിരുന്ന കാലത്തോട് ഇനി ബൈ പറയാം. ഇനിമുതല്‍ സിനിമയും എംബി കൂടിയ വീഡിയോകളും വാട്‌സ് ആപ്പിലൂടെ അയ്ക്കാം. ഇതുവരെ വാട്‌സ് ആപ്പിലൂടെ 16 എംബിയിലുള്ള വീഡിയോകളായിരുന്നു ഷെയര്‍ ചെയ്യാവുന്നത്. എന്നാല്‍ ഇപ്പോള്‍ 600എംബിയില്‍ കൂടുതലുള്ള വീഡയോകളും ഷെയര്‍ ചെയ്യാം. ഇതിനുവേണ്ടി വാട്‌സ് ആപ്പ്് ഇമേജ് ഒപ്റ്റിമൈസര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം. വിന്‍ഡോസ് ഫോണുകളിലാണ് വാട്‌സ് ആപ്പ് വീഡിയോ ഒപ്റ്റിമൈസര്‍ സേവനം ലഭ്യമാവുക. ആന്‍ഡ്രോയിഡ് ഫോണുകളിലും ഉടന്‍തന്നെ ഈ സേവനം ലഭ്യമാക്കും.

പരിഷ്‌ക്കരിക്കപ്പെടുന്ന യാഥാര്‍ഥ്യം

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ ' മീഡിയ ' യുടെ ജൂലായ് 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ഏപ്രില്‍ നാലിന് പോസ്റ്റ് ചെയ്യപ്പെട്ട ആ വീഡിയോ ഇതെഴുതുന്ന സമയംവരെ 1.6 കോടിയിലേറെ തവണ യുട്യൂബില്‍ പ്ലേ ചെയ്തുകഴിഞ്ഞു. ' പ്രോജക്ട് ഗ്ലാസ് ' എന്ന് പേരിട്ട ഗൂഗിളിന്റെ പുതിയ പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പിന്റെ ഭാഗമായിരുന്നു ആ വീഡിയോ. ഗൂഗിളിന്റെ രഹസ്യലാബായ ' ഗൂഗിള്‍ എക്‌സി ' ലാണ് ആ പദ്ധതി ചുരുളഴിയുന്നതെന്നും അറിയിപ്പിലുണ്ടായിരുന്നു. ' പ്രോജക്ട് ഗ്ലാസ്: വണ്‍ ഡേ.... ' എന്ന തലവാചകത്തോടെ ഗൂഗിള്‍ അവതരിപ്പിച്ച വീഡിയോയുടെ രണ്ടര മിനിറ്റ് നീളുന്ന ഉള്ളടക്കം താരതമ്യേന ലളിതമാണ്. സമീപഭാവിയില്‍ ഒരാളുടെ ദിവസം എങ്ങനെയാകാം എന്ന് കാട്ടിത്തരുന്ന അതിലെ നായകന്‍ വീഡിയോയില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. പകരം , അയാള്‍ കാണുന്ന ലോകമാണ് വീഡിയോയിലുള്ളത്. വീഡിയോ തുടങ്ങുന്നു..............രാവി ലെ കട്ടിലില്‍നിന്ന് മൂരിനിവര്‍ന്നെഴുന്നേല്‍ക്കുന്ന നായകന് മുന്നില്‍ , സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷനുകള്‍ പോലെ അന്തരീക്ഷത്തില്‍ തെളിയുന്ന ഐക്കണുകള്‍. അവ സുതാര്യമാണ് , മുന്നില...

എ റ്റി എം-/ക്രെഡീറ്റ് കാർഡ് തട്ടിപ്പുകളും, ഫിഷിംഗും

"2003, ആഗസ്റ്റ് ഒന്നാം വാരം, പൂനെയിലെ കോളേജില് നിന്നും എം ബി എ കഴിഞ്ഞു ചെന്നൈ ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിയില് മാര്‍ക്കറ്റിംഗ് എക്സിക്യുടിവ്ആയി ജോലി ചെയ്തു വരികയായിരുന്നദീപക് പ്രേം മൻവാനി എന്ന 22 വയസുള്ള ചെറുപ്പക്കാരനെ അറസ് ചെയ്യുമ്പോള് ചെന്നൈ സിറ്റി പോലീസ് വിചാരിച്ചിരുന്നില്ല ദീപക് ഒരു അന്താരാഷ്ട്ര സൈബര് തട്ടിപ്പു സംഘത്തിലെ അംഗമായിരുന്നെന്ന്. ദീപകിനെ അറസ് ചെയ്യുമ്പോള് അദ്ധേഹത്തിന്റെ കയ്യില് ചെന്നൈ നഗരത്തിലെ രണ്ടു എ റ്റി എമ്മുകളില് നിന്നും തട്ടിച്ച 7.5 ലക്ഷം രൂപ ഉണ്ടായിരുന്നു. രാജ്യത്തു റിപ്പോറ്ട്ട് ചെയ്ത ആദ്യത്തെ എ റ്റി എം ഫ്രാഡ് കേസായിരുന്നു ദീപകിന്റേത്" പഴയ കാലങ്ങളീൽ ജനങ്ങൾ വിനിമയത്തിനായി ബാര്‍ട്ടർ സമ്പ്രദായം ആയിരുന്നു ഉപയോഗിച്ചിരുന്നതു. വസ്തുക്കള്‍ക്ക് പകരം വസ്തുക്കൾ എന്ന ഈ നിലയില് നിന്നും പിന്നീട് നാണയങ്ങള്‍ക്കു പകരം വസ്തുക്കൾ എന്ന നിലയിലേക്ക് പുരോഗമിച്ചു. അച്ചടിയുടെ വരവോടെ അതിന്റെ സ്ഥാനം കറന്‍സി നോട്ടുകൾക്കായി . ടെക്നോളജി വീണ്ടും പുരോഗമിച്ചതോട് കൂടി കറന്‍സി നോട്ടുകള്‍ക്ക് പകരം ക്രെഡിറ്റ് കാർഡുകളെന്നും ഡെബിറ്റ് കാര്‍ഡുകളെന്നും അറിയപ്പെടുന്ന പ്ലാസ്റ്റിക മ...

ഉബുണ്ടു-ബൂട്ട് മെനു എഡിറ്റ്

ഈ ഭാഗത്തിൽ എങ്ങനെയാണ് ബൂട്ട് മെനു എഡിറ്റ് ചെയ്യുന്നത് എന്നാണ് മനസ്സിലാക്കാൻ പോകുന്നത്. ഉബുണ്ടു എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നുള്ളത് ഇവിടെ നോക്കി മനസ്സിലാക്കാം. ഡ്യുവല്‍ ബൂട്ടായ് ഇന്സ്റ്റാള്‍ ചെയ്തു കഴിഞ്ഞ് റീബൂട്ട് ചെയ്ത് വരുന്ന സ്ക്രീന്‍ നോക്കുക.അഞ്ച് ഓപ്ഷനുകളായാണ് ഈ സ്ക്രീന്‍ വരുന്നത് . ഉബുണ്ടു നോര്‍മല്‍ ബൂട്ട്, റിക്കവറി മോഡ് ,രണ്ട് മെമ്മറി ടെസ്റ്റ് പിന്നെ അവസാനമായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം . ഡീഫോള്ട്ട് ടൈം ഔട്ട് 10 സെക്കന്റ് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഉബുണ്ടു ബൂട്ട് ചെയ്യുന്നതായിരിക്കും. വീട്ടില്‍ ഇതുമായി പരിചയമില്ലാത്ത കുട്ടികളും മറ്റും സിസ്റ്റം ഓണ്‍ ചെയ്യുന്ന പക്ഷം ഈ സെറ്റിങുകള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ബൂട്ട് ഓപ്ഷന്‍സ് നമുക്ക് സൗകര്യപ്രദമായ രീതിയില്‍ എഡിറ്റ് ചെയ്യുക എങ്ങിനെ എന്ന് നോക്കാം. ബൂട്ട് ലോഡര്‍ ഓപ്ഷനുകള്‍ എഴുതപ്പെട്ടിരിക്കുന്നത് grub.conf എന്ന ഫയലിലാണ് . ഇത് എഡിറ്റ് ചെയ്യുകയാണ് ഇതിനായ് നാം ചെയ്യേണ്ടത് ഇതിനായ് ടെര്‍മിനല്‍ വിന്ഡോ‌ എടുക്കുക. സിസ്റ്റം -> അഡ്മിനിസ്ട്രേഷന്‍ -> സ്റ്റാര്‍ട്ടപ്പ് മാനേജര്‍ എടുക്കുക...