Skip to main content

Posts

Showing posts from March, 2015

Start Your Own Internet Radio Station for Free

If you're the kind of person who insists on handpicking a road-trip playlist rather than just setting your music player to shuffle, you were born for radio, baby. Fortunately, you don't have to let your daily life get in the way of your broadcasting fantasies. As long as you have a PC with a broadband connection, you have what it takes to inflict your talk-radio rants or musical taste on anyone who'll listen. The Quick Way For a quick and dirty way to stream music to your buddies, you can simply grab a male-to-male 3.5mm RCA audio cable, plug one end into the microphone jack and the other end into the headphone jack, and either start a Skype session or sign up for an account with a Web-based streaming service ( Justin.tv  or  Ustream.tv , for example) to get going.   Your computer will feed your audio output (from the headphone jack) to the audio input (from the mic jack) and broadcast it to whoever is on your stream. All you have to do is open up your MP3 p

ആന്‍ഡ്രോയിഡിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍ !

നല്ല വെറൈറ്റി പേര് തന്നെയാണ് അല്ലെ…ആന്‍ഡ്രോയിഡ്..! ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഓപറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്.ഈ ആന്‍ഡ്രോയിഡിനെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്… 1. ആന്‍ഡി റൂബിന്റെ നേതൃത്വത്തില്‍ 2003ല്‍ സ്ഥാപിച്ച ഒരു കമ്പനിയാണ് ഈ ഒഎസ് വികസിപ്പിച്ചത്. പിന്നീട് ആഗസ്റ്റ് 2005ല്‍ 50 മില്ല്യണ്‍ ഡോളറിന് ഗൂഗിള്‍ ഈ കമ്പനി ഏറ്റെടുക്കുകയായിരുന്നു 2. ഗൂഗിള്‍ ഔദ്യോഗികമായി ഈ ഒഎസ് അവതരിപ്പിക്കുന്നത് നവംബര്‍ 2007നാണ്. 3. ഡിജിറ്റല്‍ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാനുളള സോഫ്റ്റ്‌വെയറായാണ് ആന്‍ഡ്രോയിഡ് ആദ്യം വികസിപ്പിക്കുന്നത്. 4. 2008 ഒക്ടോബറില്‍ വിപണിയിലെത്തിയ എച്ച്ടിസി ഡ്രീം ആണ് ആദ്യമായി ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണ്‍. 5. 100 കോടിയിലധികം ആളുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളാണെന്ന് കമ്പനി അവകാശപ്പെടുന്നു. 6. ഭക്ഷണ സാധനങ്ങളുടേയും മധുര പലഹാരങ്ങളുടേയും പേരിലാണ് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇറങ്ങുന്നത്. 7.   A for Atsro (1.0) B for Bender (1.1) C for Cupcake (1.5) D for Donut (1.6) E for Eclair (

സിനിമയും ഷെയര്‍ ചെയ്യാം വാട്‌സ് ആപ്പിലൂടെ

വാട്‌സ് ആപ്പിലൂടെ ചെറിയ വീഡിയോകള്‍ കൈമാറിയിരുന്ന കാലത്തോട് ഇനി ബൈ പറയാം. ഇനിമുതല്‍ സിനിമയും എംബി കൂടിയ വീഡിയോകളും വാട്‌സ് ആപ്പിലൂടെ അയ്ക്കാം. ഇതുവരെ വാട്‌സ് ആപ്പിലൂടെ 16 എംബിയിലുള്ള വീഡിയോകളായിരുന്നു ഷെയര്‍ ചെയ്യാവുന്നത്. എന്നാല്‍ ഇപ്പോള്‍ 600എംബിയില്‍ കൂടുതലുള്ള വീഡയോകളും ഷെയര്‍ ചെയ്യാം. ഇതിനുവേണ്ടി വാട്‌സ് ആപ്പ്് ഇമേജ് ഒപ്റ്റിമൈസര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം. വിന്‍ഡോസ് ഫോണുകളിലാണ് വാട്‌സ് ആപ്പ് വീഡിയോ ഒപ്റ്റിമൈസര്‍ സേവനം ലഭ്യമാവുക. ആന്‍ഡ്രോയിഡ് ഫോണുകളിലും ഉടന്‍തന്നെ ഈ സേവനം ലഭ്യമാക്കും.

പരിഷ്‌ക്കരിക്കപ്പെടുന്ന യാഥാര്‍ഥ്യം

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ ' മീഡിയ ' യുടെ ജൂലായ് 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ഏപ്രില്‍ നാലിന് പോസ്റ്റ് ചെയ്യപ്പെട്ട ആ വീഡിയോ ഇതെഴുതുന്ന സമയംവരെ 1.6 കോടിയിലേറെ തവണ യുട്യൂബില്‍ പ്ലേ ചെയ്തുകഴിഞ്ഞു. ' പ്രോജക്ട് ഗ്ലാസ് ' എന്ന് പേരിട്ട ഗൂഗിളിന്റെ പുതിയ പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പിന്റെ ഭാഗമായിരുന്നു ആ വീഡിയോ. ഗൂഗിളിന്റെ രഹസ്യലാബായ ' ഗൂഗിള്‍ എക്‌സി ' ലാണ് ആ പദ്ധതി ചുരുളഴിയുന്നതെന്നും അറിയിപ്പിലുണ്ടായിരുന്നു. ' പ്രോജക്ട് ഗ്ലാസ്: വണ്‍ ഡേ.... ' എന്ന തലവാചകത്തോടെ ഗൂഗിള്‍ അവതരിപ്പിച്ച വീഡിയോയുടെ രണ്ടര മിനിറ്റ് നീളുന്ന ഉള്ളടക്കം താരതമ്യേന ലളിതമാണ്. സമീപഭാവിയില്‍ ഒരാളുടെ ദിവസം എങ്ങനെയാകാം എന്ന് കാട്ടിത്തരുന്ന അതിലെ നായകന്‍ വീഡിയോയില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. പകരം , അയാള്‍ കാണുന്ന ലോകമാണ് വീഡിയോയിലുള്ളത്. വീഡിയോ തുടങ്ങുന്നു..............രാവി ലെ കട്ടിലില്‍നിന്ന് മൂരിനിവര്‍ന്നെഴുന്നേല്‍ക്കുന്ന നായകന് മുന്നില്‍ , സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷനുകള്‍ പോലെ അന്തരീക്ഷത്തില്‍ തെളിയുന്ന ഐക്കണുകള്‍. അവ സുതാര്യമാണ് , മുന്നില

എ റ്റി എം-/ക്രെഡീറ്റ് കാർഡ് തട്ടിപ്പുകളും, ഫിഷിംഗും

"2003, ആഗസ്റ്റ് ഒന്നാം വാരം, പൂനെയിലെ കോളേജില് നിന്നും എം ബി എ കഴിഞ്ഞു ചെന്നൈ ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിയില് മാര്‍ക്കറ്റിംഗ് എക്സിക്യുടിവ്ആയി ജോലി ചെയ്തു വരികയായിരുന്നദീപക് പ്രേം മൻവാനി എന്ന 22 വയസുള്ള ചെറുപ്പക്കാരനെ അറസ് ചെയ്യുമ്പോള് ചെന്നൈ സിറ്റി പോലീസ് വിചാരിച്ചിരുന്നില്ല ദീപക് ഒരു അന്താരാഷ്ട്ര സൈബര് തട്ടിപ്പു സംഘത്തിലെ അംഗമായിരുന്നെന്ന്. ദീപകിനെ അറസ് ചെയ്യുമ്പോള് അദ്ധേഹത്തിന്റെ കയ്യില് ചെന്നൈ നഗരത്തിലെ രണ്ടു എ റ്റി എമ്മുകളില് നിന്നും തട്ടിച്ച 7.5 ലക്ഷം രൂപ ഉണ്ടായിരുന്നു. രാജ്യത്തു റിപ്പോറ്ട്ട് ചെയ്ത ആദ്യത്തെ എ റ്റി എം ഫ്രാഡ് കേസായിരുന്നു ദീപകിന്റേത്" പഴയ കാലങ്ങളീൽ ജനങ്ങൾ വിനിമയത്തിനായി ബാര്‍ട്ടർ സമ്പ്രദായം ആയിരുന്നു ഉപയോഗിച്ചിരുന്നതു. വസ്തുക്കള്‍ക്ക് പകരം വസ്തുക്കൾ എന്ന ഈ നിലയില് നിന്നും പിന്നീട് നാണയങ്ങള്‍ക്കു പകരം വസ്തുക്കൾ എന്ന നിലയിലേക്ക് പുരോഗമിച്ചു. അച്ചടിയുടെ വരവോടെ അതിന്റെ സ്ഥാനം കറന്‍സി നോട്ടുകൾക്കായി . ടെക്നോളജി വീണ്ടും പുരോഗമിച്ചതോട് കൂടി കറന്‍സി നോട്ടുകള്‍ക്ക് പകരം ക്രെഡിറ്റ് കാർഡുകളെന്നും ഡെബിറ്റ് കാര്‍ഡുകളെന്നും അറിയപ്പെടുന്ന പ്ലാസ്റ്റിക മ

ഉബുണ്ടു-ബൂട്ട് മെനു എഡിറ്റ്

ഈ ഭാഗത്തിൽ എങ്ങനെയാണ് ബൂട്ട് മെനു എഡിറ്റ് ചെയ്യുന്നത് എന്നാണ് മനസ്സിലാക്കാൻ പോകുന്നത്. ഉബുണ്ടു എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നുള്ളത് ഇവിടെ നോക്കി മനസ്സിലാക്കാം. ഡ്യുവല്‍ ബൂട്ടായ് ഇന്സ്റ്റാള്‍ ചെയ്തു കഴിഞ്ഞ് റീബൂട്ട് ചെയ്ത് വരുന്ന സ്ക്രീന്‍ നോക്കുക.അഞ്ച് ഓപ്ഷനുകളായാണ് ഈ സ്ക്രീന്‍ വരുന്നത് . ഉബുണ്ടു നോര്‍മല്‍ ബൂട്ട്, റിക്കവറി മോഡ് ,രണ്ട് മെമ്മറി ടെസ്റ്റ് പിന്നെ അവസാനമായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം . ഡീഫോള്ട്ട് ടൈം ഔട്ട് 10 സെക്കന്റ് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഉബുണ്ടു ബൂട്ട് ചെയ്യുന്നതായിരിക്കും. വീട്ടില്‍ ഇതുമായി പരിചയമില്ലാത്ത കുട്ടികളും മറ്റും സിസ്റ്റം ഓണ്‍ ചെയ്യുന്ന പക്ഷം ഈ സെറ്റിങുകള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ബൂട്ട് ഓപ്ഷന്‍സ് നമുക്ക് സൗകര്യപ്രദമായ രീതിയില്‍ എഡിറ്റ് ചെയ്യുക എങ്ങിനെ എന്ന് നോക്കാം. ബൂട്ട് ലോഡര്‍ ഓപ്ഷനുകള്‍ എഴുതപ്പെട്ടിരിക്കുന്നത് grub.conf എന്ന ഫയലിലാണ് . ഇത് എഡിറ്റ് ചെയ്യുകയാണ് ഇതിനായ് നാം ചെയ്യേണ്ടത് ഇതിനായ് ടെര്‍മിനല്‍ വിന്ഡോ‌ എടുക്കുക. സിസ്റ്റം -> അഡ്മിനിസ്ട്രേഷന്‍ -> സ്റ്റാര്‍ട്ടപ്പ് മാനേജര്‍ എടുക്കുക

ലിനക്സില്‍ ഡയലപ് മോഡം വഴി ഇന്റെര്‍നെറ്റ് കണക്റ്റ് ചെയ്യാന്‍ വീവ് ഡയല്‍

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്രചാരത്തിലായെങ്കിലും ഇന്നും ധാരാളം പേര്‍ ഡയലപ് മോഡം വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മുന്‍പ് ലാന്‍ഡ് ലൈന്‍ ഫോണുകള്‍ വഴിയായിരുന്നു അധികം കണക്ഷനുകളും എടുത്തിരുന്നതെങ്കില്‍ ഇന്നു പ്രചാരമുള്ളത് യു എസ് ബി വഴി കണക്റ്റ് ചെയ്യുന്ന വയര്‍ലസ് ഇന്റര്‍നെറ്റ് ഡിവൈസുകള്‍ക്കാണ് – റിലയന്‍സ് നെറ്റ് കണക്റ്റ്, ടാറ്റ പ്ളഗ് റ്റു സര്‍ഫ് , ടാറ്റാ ഫോട്ടോണ്‍ പ്ളസ് , ബി.എസ്.എന്‍.എല്‍ ഇ.വി.ഡി.ഒ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. ലിനക്സില്‍ ഡയലപ് മോഡം കണക്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന വീവ് ഡയല്‍ പ്രോഗ്രാമിന്റെ കോണ്‍ഫിഗറേഷന്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്. ഡയലപ് മോഡങ്ങളുടെ പൊതു സ്വഭാവം അവയെല്ലാം സര്‍വീസ് പ്രൊവൈഡര്‍ (Service Provider – ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന കമ്പനി ) നല്കുന്ന ഒരു പ്രത്യേക നമ്പറിലേക്ക് ഡയല്‍ ചെയ്താണ് ഇന്റര്‍നെറ്റിലേക്ക് കണക്ട് ചെയ്യുന്നത് എന്നതാണ്. ഇപ്രകാരം ഡയല്‍ ചെയ്തു കഴിഞ്ഞാല്‍ ആ നമ്പറിനോടു കണക്റ്റ് ചെയ്തിരിക്കുന്ന സര്‍വീസ് പ്രൊവൈഡറുടെ സര്‍വര്‍ കമ്പ്യൂട്ടര്‍ ഒരു യൂസര്‍നെയിമും പാസ് വേര്‍ഡും ആവശ്യപ്പെടും. ഉപയോക്താവിന്റെ കമ്പ്യൂട്ടറിലെ സോ

നെറ്റ്‌വർക്ക് ടോപ്പോളജികൾ

നെറ്റ്‌വർക്ക് ചെയ്യുമ്പോൾ ഡിവൈസുകളെ കേബിളുകൾ വഴിയൊ അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമങ്ങൾ വഴിയൊ പരസ്പരം ബന്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന രീതികളെയാണ് ടോപ്പോളജികൾ എന്നത് കൊണ്ടുദ്ദേശിക്കുന്നത് . പ്രധാനമായും അഞ്ച് രീതിയിലാണ് നെറ്റ്‌വർക്കുകൾ പരസ്പരം ബന്ധിപ്പിക്കുന്നത്. അവ ബസ് ടോപ്പോളജി സ്റ്റാർ ടോപ്പോളജി ട്രീ ടോപ്പോളജി അഥവാ ഹൈറാർക്കിയൽ ടോപ്പോളജി റിങ് ടോപ്പോളജി മെഷ് ടോപ്പോളജി ബസ് ടോപ്പോളജി ബസ് ടോപ്പോളജിയിൽ ഒരെ ഒരു മാധ്യമം കൊണ്ട് (ഒരു കേബിൾ ഉപയോഗിച്ച്) തന്നെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. ഈ രീതിയിൽ ഡിവൈസുകൾ കൊണ്ട് ബന്ധിപ്പിക്കുമ്പോൾ ഡാറ്റയുടെ ഒഴുക്ക് കൊണ്ട് നെറ്റ്‌വർക്കിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാനായി കേബിളിന്റെ ഇരുവശത്തുമായി ടെർമിനേറ്ററുകൾ എന്നറിയപ്പെടുന്ന ഉപകരണം ഘടിപ്പിക്കുന്നു. ബസ് ടോപ്പോളജിയുപയോഗിച്ച് കമ്പ്യൂട്ടറുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രധാന പ്രശ്നം കണക്റ്റ് ചെയാനുപയോഗിക്കുന്ന കേബിൾ മുറിഞ്ഞു പോകുകയൊ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുകയൊ ചെയ്താൽ നെറ്റ്‌വർക്കിലെ എല്ലാ കമ്പ്യൂട്ടറുകളുടെയും കണക്ഷനുകൾ വിഛേദി

വെബ് ‌ ബ്രൌസറിന്റെ പ്രവർത്തനം

ഇന്റർനെറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന വെബ്‌ ആധാരമാക്കിയുള്ള സോഫ്റ്റ്‌വെയറുകളെയാണ് വെബ് ബ്രൗസറുകൾ എന്നറീയപ്പെടുന്നത്. വെബ് ബ്രൗസറുകളുടെ സഹായത്താൽ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഒട്ടുമിക്ക വിവരങ്ങളും പരതുന്നതിനും, വെബിൽ സൂക്ഷിച്ചിരിക്കുന്ന വീഡിയോകൾ , ആഡിയൊകൾ മുതലായവ കാണുന്നതിനും കേൾക്കുന്നതിനും സാധിക്കുന്നു. ഒരു ക്ലയന്റ് -സെർവർ മാതൃകയിലാണു വേൾഡ് വൈഡ് വെബ് പ്രവർത്തിക്കുന്നത്. വേൾഡ് വൈഡ് വെബിൽ നിന്നും ഒരു ഫയലൊ വെബ് പേജൊ നമുക്ക് ഉപയോഗിക്കാൻ കഴിയണമെങ്കിൽ ഒരു ക്ലയന്റ് സോഫ്റ്റ്‌വെയർ അത്യാവശ്യമാണ്. വെബിൽ നിന്നും വിവരങ്ങൾ പരതുന്നതിനായി ഉപയോഗിക്കുന്ന ഇത്തരം ക്ലയന്റ് സോഫ്റ്റ്‌വെയറിനെയാണു വെബ്‌ ബ്രൗസർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വെബിൽ ബ്രൗസ് ചെയ്യുന്ന അവസരത്തിൽ ക്ലയന്റ് സോഫ്റ്റ്‌വെയർ വെബ്‌സെർവറിലേക്ക് ഒരു റിക്വസ്റ്റ് അയക്കുകയും തുടർന്ന് വെബ്‌സെർവർ ബ്രൗസറിന്റെ റിക്വസ്റ്റ് സ്വീകരിച്ചതിനു ശേഷം ബ്രൗസർ ആവശ്യപ്പെട്ട വിവരങ്ങൾ ബ്രൗസറിലേക്ക് തിരികെ അയക്കുകയും ബ്രൗസർ ഈ വിവരങ്ങൾ ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു വെബിൽ നിന്നും ലഭിക്കുന്ന HTML ഫയലുകളെ വെബ് പേജുകളായി

വിൻഡോസ് ഇവന്റ് വ്യൂവർ

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു കമ്പ്യൂട്ടറിലെ പ്രവർത്തികൾ രേഖപ്പെടുത്തുന്നതിനായി അവയിൽ ഉപയോഗിക്കുന്ന സങ്കേതമാണു ഇവന്റ് വ്യൂവർ എന്നറിയപ്പെടുന്നത്. വിൻഡോസ് എൻ റ്റിയോടൊപ്പമായിരുന്നു ഇവന്റ് വ്യുവറുകൾ ആദ്യമായി മൈക്രോസോഫ്റ്റ് പുറത്തിറക്കുന്നത്. വിൻഡോസ് വിസ്സയിൽ ഇവന്റ് വ്യൂവർ അറിയപ്പെടുന്നത് വിൻഡോസ് ഇവന്റ് ലോഗ് എന്നാണ്.സോഫ്റ്റ്‌വെയറുകളിലും ഹാർഡ് വെയറുകളിലുമുണ്ടാകുന്ന പ്രശ്നങ്ങളും അവയിലെ സെക്യൂരിറ്റി പ്രശ്നങ്ങളുമെല്ലാം ഇവന്റ് വ്യൂവറിൽ രേഖപ്പെടുത്തി വെക്കുന്നു. ഇവന്റ് വ്യൂവറിൽ രേഖപ്പെടുതിയിരിക്കുന്ന ഇവന്റ് ഐഡികൾ ഉപയോഗിച്ച് ഒരു ലോക്കൽ കമ്പ്യൂട്ടറിലൊ റിമോട്ട് കമ്പ്യൂട്ടറീലൊ ഉള്ള ഇവന്റുകളെ നിരീക്ഷിക്കുവാനും അതു വഴി സിസ്റ്റത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും സാധിക്കുന്നു. സാധാരണഗതിയിൽ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ് ഇവന്റ് വ്യൂവർ. ഇവ നിരീക്ഷിക്കുകയും അവയെ മനസ്സിലാക്കുകയും ചെയ്തു കഴിഞ്ഞാൽ ഒരു വിധപ്പെട്ട എല്ലാ പ്രശ്നങ്ങളും തിരിച്ചറിഞ്ഞു പ്രശ്നങ്ങൾ ശരിയാക്കാനായി സാധിക്കും. വിൻഡോസ് എക്സ് പി ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്

വിൻഡോസിലെ വെർച്വൽ കീ ബോർഡ്

മിക്ക വീടുകളിലും കമ്പ്യൂട്ടറും ഇന്റർനെറ്റുമൊക്കയുണ്ടെങ്കിലും ഇത്തരം ആവശ്യങ്ങൾക്കായി ചിലപ്പോഴെങ്കിലും പബ്ലിക് കമ്പൂട്ടറുകളെ ആശ്രയിക്കേണ്ടതായി വരും.ഇവിടെ വെച്ച് നാം നടത്തുന്ന ഇടപാടുകൾ അത്ര സുരക്ഷിതമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ആ കമ്പ്യൂട്ടറിലെ വെബ് പേജിൽ നാം നൽകുന്ന പാസ്വേഡുകൾ അവർക്ക് നിഷ്പ്രയാസം കണ്ടുപിടിക്കാം.ബാങ്കിംഗ് പാസ്വേഡോ ഇ-മെയിൽ പാസ്വേഡോ അല്ലങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായുള്ള ഏതെങ്കിലും വിലപ്പെട്ട വിവരം ഹാക്കർമാരുടെ കയ്യിലെത്തിയാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ. ഇന്റർനെറ്റ് കഫേകളിൽ ഉപയോക്താവിനായി നൽകുന്ന കമ്പ്യൂട്ടറുകളിൽ ചില പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്തൊ അതല്ലെങ്കിൽ ഹാർഡ്വേറുകളോ സ്ഥാപിച്ചിരിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാവുന്നതല്ല. പെട്ടന്നൊന്നും അവ നമ്മുടെ കണ്ണിൽ പെടാറുമില്ല.സിസ്റ്റം മെമ്മറിയിൽ പോലും ഹിഡനായി നിൽക്കാനുള്ള കഴിയുന്ന സോഫ്റ്റ്വെയറുകൾ നിലവിലുണ്ട് മാത്രമല്ല ഫ്രീയായും ഇത്തരം സോഫ്റ്റ്വെയറുകൾ ലഭ്യമാണ്. നമ്മൾ കീബോഡിൽ നൽകുന്ന ഓരോ കീസ്ട്രൊക്കും ഇവ രേഖപ്പെടുത്തുകയും അവ ഒരു ലോഗ് ഫയലായി കമ്പൂട്ടറിൽ സേവു ചെയ്യപ്പെടുകയും ചെയ്യുന്നു.ആ പ്രോഗ്രാം ഇൻസ്റ്റ